സൗദി: പ്രവാസികൾക്കായി നോർക്ക ഏർപ്പെടുത്തുന്ന ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. നോർക്ക കെയർ എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ ഇന്ത്യയിലെ 10,000ത്തോളം ആശുപത്രികളിൽ ചികിത്സ നേടാനാകും. കേരളത്തിൽ മാത്രം 410 ആശുപത്രികൾ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാണ്.നോർക്ക കെയറിലേക്കുള്ള രജിസ്‌ട്രേഷൻ അടുത്തമാസം 22 മുതലാണ് തുടങ്ങുക. നോർക്ക പ്രതിനിധികൾ ദുബായിലാണ് ഇക്കാര്യം അറിയിച്ചത്. വിവിധ അസുഖങ്ങൾക്കുള്ള ചികിത്സയ്ക്ക് അഞ്ചു ലക്ഷം രൂപയും അപകട മരണം സംഭവിച്ചാൽ പത്തുലക്ഷം രൂപയും ഉറപ്പാക്കുന്നതാണ് നോർക്ക കെയർ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി.ഒക്ടോബർ 21 വരെ പദ്ധതിയിൽ അംഗങ്ങളാകാം. ഇതിനായി നോർക്ക കെയർ എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷൻ ആരംഭിക്കുന്ന ദിവസം മുതൽ ഇത് പ്ലേ സ്റ്റേറിലും ആപ്പ് സ്റ്റോറിലും ലഭ്യമാകും. ഒക്ടോബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും.
പ്രവാസികൾക്കായി നോർക്ക ഏർപ്പെടുത്തുന്ന ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ
RELATED ARTICLES



