Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeWorldസിഡ്‌നി മലയാളി അസോസിയേഷൻ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഒക്ടോബർ നാലു മുതൽ

സിഡ്‌നി മലയാളി അസോസിയേഷൻ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഒക്ടോബർ നാലു മുതൽ

സിഡ്‌നി: ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിന്റ ഉന്നമനത്തിനായി 1976-ൽ സ്ഥാപിതമായ സിഡ്‌നി മലയാളി അസോസിയേഷൻ (SYDMAL) 50 വർഷത്തെ സുവർണ്ണ നേട്ടങ്ങളുടെ നിറവിൽ.
2025-2026 വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങ് ഒക്ടോബർ 4-ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കാസിൽ ഹില്ലിലെ പയനിയർ തിയേറ്ററിൽ (Pioneer Theatre, Castle Hill) നടക്കും.

മലയാളികളുടെ അഭിമാനമായ അസോസിയേഷന്റെ 50 വർഷത്തെ ചരിത്രം വിളിച്ചോതുന്ന പരിപാടിയിൽ പ്രമുഖ കലാകാരന്മാർ അണിനിരക്കും.
നൃത്തോത്സവം: നദനം ഡാൻസ് സ്കൂളിന്റെ ‘അനാർക്കലി’ (Anarkali by Natanam Dance School), നാച്‌ലെ ഡാൻസ് സ്കൂളിന്റെ ‘എക്കോസ് ഓഫ് ദി സോൾ’ (Echoes of the Soul by Nachle Dance School), ദൃശ്യ ഡാൻസ് ട്രൂപ്പിന്റെ ‘ഭദ്ര’ (Bhadra by Drishya Dance troupe), കൂടാതെ 1970-2000 കാലഘട്ടത്തിലെ സിനിമാഗാനങ്ങൾ കോർത്തിണക്കിയുള്ള ‘സോൾ മേറ്റ്‌സ് സിഡ്‌നി’യുടെ നൃത്തശിൽപം (Dance tribute by Sole Mates Sydney) എന്നിവയും അരങ്ങേറും.

സംഗീത വിരുന്ന്: പാടി മറന്ന നാടക ഗാനങ്ങളുടെ പുനരാവിഷ്കാരമായ ‘ബലികുടീരങ്ങളെ…’ (Balikudeerangale… revival of forgotten stage songs) എന്ന സംഗീത പരിപാടിയും അരങ്ങേറും.

ചടങ്ങിന് ടൈറ്റിൽ സ്പോൺസർമാരായി വെൽക്കിൻസ് ക്യാപിറ്റലും (Wellkins Capital), നെക്സ ഹോംസും (Nexa Homes), പ്ലാറ്റിനം സ്പോൺസറായി ലക്സ് ഹോസ്റ്റും (Lux Host) പിന്തുണ നൽകുന്നു.
ടിക്കറ്റുകൾക്ക് 15 ഡോളറാണ് നിരക്ക്, 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ടിക്കറ്റുകൾ ഓൺലൈനായി വാങ്ങുന്നതിനുള്ള ലിങ്ക്: https://app.orgnyse.com.au/314/sydmal-golden-jubilee-inaugural-ceremony
ഏവർക്കും സ്വാഗതം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments