Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഹൂസ്റ്റൺ ഓണാഘോഷ സമാപനം സെപ്റ്റംബർ 20ന്

ഹൂസ്റ്റൺ ഓണാഘോഷ സമാപനം സെപ്റ്റംബർ 20ന്

ജിൻസ് മാത്യു റാന്നി,റിവർസ്റ്റോൺ.

ഹൂസ്റ്റൺ: മലയാളി കൾച്ചറൽ എക്സ്ചേഞ്ച് ഫൗണ്ടേഷൻ അണിയിച്ചൊരുക്കുന്ന സ്പാർക്ക് ഓഫ് കേരള ഉൽസവ തിമിർപ്പോടെ ഹൂസ്റ്റണിലേക്ക്.ചാരിറ്റി കർമ്മ പദ്ധതിയുമായി സെൻറ് മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൻ്റ് ആഭിമുഖ്യത്തിലാണ് ഈ മാസം 20 ശനിയാഴ്ച്ച വൈകുന്നേരം സ്റ്റാഫോർഡ് ഇമ്മാനുവേൽ സെൻറർ ആഡിറ്റോറിയത്തിൽ അരങ്ങേറുന്നത്.

അഫ്സൽ,സ്വാസിക,മോക്ഷ എന്നിവർ നയിക്കുന്ന താരനിര എത്തുന്നതോട് കൂടി ഹൂസ്റ്റൺ മലയാളികളുടെ ഓണാഘോഷ സമാപനം കളർ ഫുൾ ആകുന്നുവെന്ന് ഉറപ്പാണ്.

പ്രശസ്ത പിന്നണി ഗായകൻ അഫ്സൽ,നർത്തകിയും മലയാളം,തമിഴ് ഭാഷാ സിനിമകളിലെ പ്രമുഖ നടിയുമായ സ്വാസിക,ഭരത നാട്യ നർത്തകിയും ബംഗാളിൽ നിന്ന് മലയാളത്തിൽ എത്തി തിളങ്ങുന്നു നായികയായ മോക്ഷയും എന്നിവർ നേതൃത്വം നൽകുന്ന 12 അഗ ടിം നോർത്ത് അമേരിക്കയിൽ എത്തിച്ചേർന്നിരിക്കുന്നത്.

ലൈവ് ഓർക്കസ്ട്രയായി എത്തി ചേരുന്ന അഫ്സലിനോടൊപ്പം പിന്നണി ഗായിക അഖില ആനന്ദ്,ടെലിവിഷൻ സ്റ്റേജ് ഷോകളിലെ നിറ സാന്നിദ്യം നസീർ,മിന്നലേ എന്നിവർ കൂടി ചേരുന്നത് ഹൂസ്റ്റൺ മലയാളിൽക്കയിൽ തരംഗമാകുന്നുവെന്ന് ഉറപ്പാണ്. ഗായികയും അനുഗ്രഹിത വയലിനിസ്റ്റ് വാദകയുമായ വേദ മിത്ര പരിപാടികളുടെ മറ്റൊരു ആകർഷണമാണ്.

സെൻറ് മേരീസ് ദേവാലയത്തിൻ്റ ചാരിറ്റി ഫണ്ട് ധനശേഖരണാർത്ഥം നടത്തുന്ന ഈ മെഗാ സ്റ്റേജ് ഷോ ഇവൻ്റിന് ഹൂസ്റ്റണിലെ എല്ലാവരുടെയും സാന്യധ്യ സഹകരണങ്ങൾ ഉണ്ടാകണമെന്ന് ഇടവക വികാരി ഫാദർ ദാനിയേൽ എം ജോൺ,സെക്രട്ടറി ഷെൽബി വർഗീസ്,ട്രഷറർ അലക്സ് തെക്കേതിൽ,പ്രോഗ്രാം കൺവീനർ ബോബി ജോർജ്,ജോയിൻ്റ് കൺവീനർ ജിൻസ് മാത്യു,പ്രോഗ്രാം കോഓർഡിനേറ്റർ ലിജി മാത്യു എന്നിവർ അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments