പാലക്കാട്: ജില്ലാ റവന്യൂ അസംബ്ലിയിൽ പാലക്കാട് നിയോജകമണ്ഡലത്തിലെ അടിയന്തരപ്രാധാന്യമുള്ള ആവശ്യങ്ങൾ ഉൾപ്പെടുത്തി റവന്യൂ മന്ത്രിക്ക് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കത്തു നൽകി. പാലക്കാട് നഗരസഭയിലെ സുന്ദരം കോളനിയിൽ കൈവശരേഖയുള്ള 86 കുടുംബങ്ങൾക്ക് അടിയന്തരമായി പട്ടയം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
വിഭജനത്തിൽ 23-ാം വാർഡായ പിരായിരി പഞ്ചായത്തിൽ ഏക വില്ലേജ് ഓഫീസാണുള്ളത്. ഈ ഓഫീസിൽ അധികതസ്തികകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമാകാത്തതും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.



