അഭിമാനിക്കാം, മുൻനിര കമ്പനികളിൽ പുതിയതായി നിയമിക്കപ്പെട്ടവരിൽ 42 ശതമാനവും സ്ത്രീകൾ
അബുദാബി: യു എ ഇയിലേയും ജി സി സി മേഖലയിലേയും മുൻനിര കമ്പനികളിൽ പുതിയതായി നിയമിക്കപ്പെട്ടവരിൽ 42 ശതമാനവും സ്ത്രീകൾ. ജി സി സിയിലെ ഉയർന്ന റേറ്റിംഗുള്ള കമ്പനികളിലെ തൊഴിലാളികളിൽ 33 ശതമാനം സ്ത്രീകളാണെന്നും തിങ്കളാഴ്ച പ്രസിദ്ധീകരിച്ച വർക്ക്‌പ്ലേസ് കൾച്ചർ കൺസൾട്ടൻസിയായ അവതാർ ഗ്രൂപ്പിന്റെ പഠനത്തിൽ വ്യക്തമാക്കുന്നു. എന്നാൽ 28 ശതമാനം സ്ത്രീകൾക്ക് മാത്രമാണ് പ്രമോഷൻ ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.യു എ ഇയിലേയും ജി സി സിയിലേയും 95 ശതമാനം കമ്പനികളം ഇപ്പോൾ സ്ത്രീകൾക്കായി ലീഡർഷിപ് പരിശീലനം നൽകുന്നുണ്ട്. കൂടാതെ, 79 ശതമാനം കമ്പനികൾ സ്ത്രീകളുടെ കരിയർ പുരോഗതിക്കായി ഔപചാരിക മെന്ററിംഗും എക്‌സിക്യൂട്ടീവ് കോച്ചിംഗും വാഗ്ദാനം ചെയ്യുന്നുവെന്നതും ശുഭകരമായ കാര്യമാണ്. ‘കൂടുതൽ സ്ത്രീകളെ കമ്പനികൾ എന്തിന് നിയമിക്കണമെന്ന് പല സ്ഥാപനങ്ങൾക്കും ഇപ്പോഴും പൂർണമായി മനസ്സിലായിട്ടില്ല. അതിനാൽ, സ്ത്രീകൾക്ക് നൽകപ്പെടുന്ന ജോലികൾ ‘എളുപ്പമുള്ള’ തസ്തികകളാണ്ഉയർന്ന പദവികളല്ല. ഇതാണ് 42 ശതമാനം എൻട്രിലെവൽ തസ്തികകളിൽ മാത്രം സ്ത്രീകൾ ഉള്ളതിന്റെ കാരണം,’ അവതാർ ഗ്രൂപ്പിന്റെ സ്ഥാപകപ്രസിഡന്റ് ഡോ. സൗന്ദര്യ രാജേഷിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് പറയുന്നു.42 ശതമാനം എൻട്രിലെവൽ തസ്തികകളിൽ സ്ത്രീകൾ ഉണ്ടെങ്കിലും ഇത് ആശ്വാസകരമായ കണക്കുകൾ അല്ല. ഇത് 50 ശതമാനമോ അതിൽ കൂടുതലോ ആയിരുന്നെങ്കിൽ ഞങ്ങൾ സന്തോഷിക്കുമായിരുന്നു. ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് പ്രത്യേകം ശ്രദ്ധേയമാണ്.



