Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaചാർലി കിർക്കിന്റെ കൊലപാതവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ : ജിമ്മി കിമ്മലിന്റെ ടോക് ഷോ നിർത്തലാക്കി...

ചാർലി കിർക്കിന്റെ കൊലപാതവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ : ജിമ്മി കിമ്മലിന്റെ ടോക് ഷോ നിർത്തലാക്കി എബിസി

വാഷിങ്ടൻ : യുഎസിലെ തീവ്ര വലതുപക്ഷ പ്രചാരകനായ ചാർലി കിർക്കിന്റെ കൊലപാതവുമായി ബന്ധപ്പെട്ട പരാമർശങ്ങൾക്കു പിന്നാലെ പ്രശസ്ത അവതാരകൻ ജിമ്മി കിമ്മലിന്റെ ടോക് ഷോ നിർത്തലാക്കി എബിസി നെറ്റ്​വർക്ക്. ട്രംപിനെ പിന്തുണക്കുന്നവർ ചാർലി കിർക്കിന്റെ കൊലപാതകത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു കിമ്മലിന്റെ വാക്കുകൾ. കൊലപാതകത്തിലെ ഡോണൾഡ് ട്രംപിന്റെ അനുശോചനത്തെയും അദ്ദേഹം വിമർശിച്ചിരുന്നു. ഒരു നാലു വയസ്സുകാരൻ ഗോൾഡ് ഫിഷിന് അനുശോചനം അർപ്പിക്കുന്നതു പോലെയാണ് ട്രംപിന്റെ പ്രവൃത്തിയെന്നായിരുന്നു വിമർശനം. കിമ്മലിന്റെ വാക്കുകൾക്കെതിരെ പ്രതിഷേധവുമായി പലരും രംഗത്തെത്തിയതോടെ പരിപാടി അനിശ്ചിതമായി നിർത്തിവെക്കുകയാണെന്ന് എബിസി നെറ്റ്​വർക്ക് അറിയിക്കുകയായിരുന്നു. ഓസ്കാർ അവതാരകൻ കൂടിയായ ജിമ്മി കിമ്മൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിമർശനകൻ കൂടിയാണ്. പരിപാടി റദ്ദാക്കിയത് വളരെ നല്ല കാര്യമാണെന്നും പ്രതികരിച്ച ട്രംപ് എബിസി നെറ്റ്​വർക്കിനെ അഭിനന്ദിക്കുന്നതായും പറഞ്ഞു. 

യൂട്ടവാലി സര്‍വകലാശാലയില്‍ സെപ്റ്റംബർ 10നു നടന്ന ചടങ്ങിനിടെയാണു ചാർലി കിർക്ക് വെടിയേറ്റു കൊല്ലപ്പെത്. വിദ്യാർഥികളുടെ ചോദ്യത്തിനു ചാർലി മറുപടി നൽകുന്നതിനിടെ വെടിയേൽക്കുകയായിരുന്നു. പ്രതിയെ പിന്നീട് അറസ്റ്റു ചെയ്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments