പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ രജൗറ നിയമസഭാ മണ്ഡലത്തിലെ വിജയം ചോദ്യംചെയ്ത് കോൺഗ്രസ് നിയമ പോരാട്ടത്തിന്. തിരഞ്ഞെടുപ്പ് കമ്മീഷൻ തട്ടിപ്പിന് കൂട്ടുനിൽക്കുന്നുവെന്ന് ആരോപിച്ചാണ് കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കുന്നത്. അതേസമയം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് കോൺഗ്രസ് ഉന്നയിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു .
ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ വൻ വിജയം നേടുകയും 5 മാസത്തിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തകർന്ന് അടിച്ചതോടെയാണ് വോട്ടെടുപ്പ് ക്രമക്കേട് ആരോപണത്തിന് രാഹുൽ ഗാന്ധി മൂർച്ച കൂട്ടിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജൂര മണ്ഡലത്തിൽ കോൺഗ്രസിന് 58,349 വോട്ടുകളുടെ ലീഡ് ഉണ്ടായിരുന്നു എന്നാൽ, അഞ്ചു മാസങ്ങൾക്ക് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 3,054 വോട്ടുകൾക്ക് സീറ്റ് നഷ്ടപ്പെട്ടു.



