വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഡിസാസ്റ്റർ ഫോറം തെരുവ്നായ ശല്യത്തിനെതിരെ ബോധവത്ക്കരണം സംഘടിപ്പിക്കുന്നു. നിയന്ത്രിച്ചും സംരക്ഷിച്ചും മാത്രമേ തെരുവ് നായ്ക്കളുടെ എണ്ണം കുറയ്ക്കാൻ സാധിക്കുവെന്ന് ഭാരവാഹികൾ പറഞ്ഞു. വിവിധ ബോധവത്ക്കരണ പരിപാടികൾ, നോട്ടീസ് വിതരണം എന്നിവ ഇതിൻ്റെ ഭാഗമായി സംഘടിപ്പിക്കും. ഗ്ലോബൽ ഫോറം ഡിസാസ്റ്റർ മാനേജ്മെൻ്റ് ചെയർമാൻ സുജിത്ത് ശ്രീനിവാസൻ, വള്ളുവനാട് പ്രൊവിൻസ് പ്രസിഡൻ്റ് ജെയ്സൺ ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകും.
പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതായി ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടയ്ക്കൽ, ഗ്ലോബൽ പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ ട്രഷറർ സണ്ണി സി വെളിയത്ത്, ഗ്ലോബൽ വി.പി അഡ്മിൻ ജെയിംസ് കൂടൽ എന്നിവർ അറിയിച്ചു.



