കൊല്ലം: മകളെ ലൈംഗികമായി ചൂഷണം ചെയ്ത പിതാവിന് 17 വർഷം കഠിന തടവ് വിധിച്ച് കൊല്ലം അതിവേഗ സ്‌പെഷ്യൽ കോടതി. ചന്ദനത്തോപ്പ് സ്വദേശിയായ 51കാരനാണ് 17 വർഷം കഠിന തടവും 1,75,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. കൊല്ലം അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി എ സമീറാണ് പ്രതിയെ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 14 മാസം അധിക കഠിന തടവ് അനുഭവിക്കണം.നെയ്യാറ്റിൻകരയിൽ തെങ്ങ് കടപുഴകി വീണ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യംപോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം അഞ്ച് വർഷം വീതം കഠിനതടവും അര ലക്ഷം രൂപ വീതം പിഴയും ജുവനൈൽ ജസ്റ്റിസ് ആക്ട് 75ാം വകുപ്പനുസരിച്ച് രണ്ട് വർഷം കഠിനതടവുമാണ് വിധിച്ചത്. കുണ്ടറ പൊലീസ് ഇൻസ്‌പെക്ടർ സിജിൻ മാത്യു കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ സരിത ഹാജരായി.
മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 17 വർഷം കഠിന തടവ്
RELATED ARTICLES



