വാഷിങ്ടൻ : ചൈനീസ് വിഡിയോ ആപ്പായ ടിക് ടോക്കിന്റെ ഉടമസ്ഥാവകാശം യുഎസ് കമ്പനിക്കു കൈമാറാനുള്ള ധാരണയ്ക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെയും അംഗീകാരം. ഫോൺ ചർച്ചയിലാണ് യുഎസിൽ ടിക് ടോക്കിന്റെ മുന്നോട്ടുള്ള പാതയുടെ കാര്യത്തിൽ തീരുമാനമായത്.
ചൈനയിലെ ബൈറ്റ്ഡാൻസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് യുഎസിലെ ഏതെങ്കിലും കമ്പനിക്കു കൈമാറിയാലേ പ്രവർത്തനാനുമതിയുള്ളൂ എന്ന് യുഎസ് സർക്കാർ നിബന്ധന വച്ചിരുന്നു. അടുത്തമാസം അവസാനം ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യ പസിഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെ ട്രംപും ഷിയും കൂടിക്കാഴ്ച നടത്തും.



