Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഫാൽക്കെ പുരസ്കാരം മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും സമർപ്പിക്കുന്നതായി മോഹൻലാൽ

ഫാൽക്കെ പുരസ്കാരം മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും സമർപ്പിക്കുന്നതായി മോഹൻലാൽ

കൊച്ചി : ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും സമർപ്പിക്കുന്നതായി നടൻ മോഹൻലാൽ. സിനിമാ മേഖലയിലെ എല്ലാ ഡിപ്പാർട്മെന്റുകളും പ്രേക്ഷകരും ചേർന്നാണ് മോഹന്‍ലാൽ ഉണ്ടായത്. അവർക്കെല്ലാം നന്ദി പറയുന്നതായും മോഹൻലാൽ പറഞ്ഞു. 


‘ പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് വിളിച്ചാണ് അവാർഡ് വിവരം അറിയിച്ചത്. സ്വപ്നത്തിൽപോലും ഇല്ലാത്ത കാര്യമായിരുന്നു. ഇന്ത്യൻ സിനിമയ്ക്കുള്ള അവാർഡാണിത്. ഈശ്വരനോട് നന്ദി പറയുന്നു. ഈ അവാർഡ് വളരെ പ്രത്യേകതയുള്ളതാണ്. ഏത് ജോലിയിലും സത്യസന്ധത കാണിക്കണം, കൃത്യമായി ചെയ്യണം. അതിനായി സഹായിച്ച പല ആളുകളുണ്ട്. അവരുമായി ഞാന്‍ ഈ അവാർഡ് പങ്കുവയ്ക്കുന്നു. പ്രത്യേക റോളിനായി ആഗ്രഹങ്ങളില്ല. നല്ല സിനിമകൾ ചെയ്യണം. നല്ല ആളുകളുമായി സഹകരിക്കണം. നല്ല റോളുകൾ കിട്ടുന്നത് ഭാഗ്യമാണ്. എന്നെ സംബന്ധിച്ച് അത്തരം ഭാഗ്യമുണ്ട്. വലിയ നടൻമാരുമായി അഭിനയിക്കാൻ കഴിഞ്ഞു. അവരുടെയെല്ലാം അനുഗ്രഹം ഈ അവാർഡിനു പിന്നിലുണ്ട്. അമ്മയുടെ അടുത്തു പോയി കണ്ടു. അവാർഡ് ലഭിച്ചതു കാണാൻ അമ്മയ്ക്ക് ഭാഗ്യമുണ്ടായി. അമ്മ സുഖമില്ലാതെ ഇരിക്കുകയാണ്. അമ്മ മനസ്സിലാക്കി അനുഗ്രഹിച്ചു. അമ്മയുടെ അനുഗ്രഹവും അവാർഡിനു പിന്നിലുണ്ട്’.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments