Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ

ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മൂന്നാർ കാന്തല്ലൂരിൽ നിന്നാണ് പ്രതി മറയൂർ പൊലീസിന്റെ പിടിയിലായത്. ഇതര സംസ്ഥാനത്തൊഴിലാളികളുടെ മകളാണ് അതിക്രമത്തിനിരയായത്. ഇന്നലെ രാത്രിയാണ് കളമശ്ശേരി പൊലീസിന് പരാതി ലഭിക്കുന്നത്. തൊട്ടടുത്ത വീട്ടിലെ യുവാവാണ് കുട്ടിയെ ഉപദ്രവിച്ചത്. ഈ കുടുംബവുമായി പരിചയമുളള യുവാവാണ് ഇയാൾ. ഇവരുടെ വീട്ടിൽ വെച്ചും സ്വന്തം വീട്ടിൽ വെച്ചും കുഞ്ഞിനെ കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് തവണ പീഡിപ്പിച്ചു എന്നാണ് പരാതി. ബലാത്സംഗ കുറ്റം ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments