കാൺപൂർ: കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതിന് സമാനമായി മറ്റൊരു സംഭവം കാൺപൂരിൽ അരങ്ങേറി. മുറിയിൽ വിഷപ്പാമ്പിനെ തുറന്നുവിട്ട് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞ് രേഷ്മയെന്ന യുവതിയെ ഭർത്താവ് ഷാനവാസ് മുറിയിൽ പൂട്ടിയിട്ട ശേഷം വിഷപ്പാമ്പിനെ തുറന്നുവിടുകയായിരുന്നു.പാക് അധിനിവേശ കശ്മീരിന്റെ നിയന്ത്രണം ഇന്ത്യ തിരിച്ചുപിടിക്കും,ഞങ്ങളും ഭാരതീയരാണെന്ന് അവർ പറയും;രാജ്‌നാഥ് സിംഗ്പാമ്പുകടിയേറ്റ യുവതിയുടെ നില ഗുരുതരമാണ്. സെ്ര്രപംബർ 18നാണ് സംഭവം നടന്നത്. സ്ത്രീയുടെ ഭർത്താവ് ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കേണൽ ഗഞ്ചിലെ പൊലീസ് ഇൻസ്‌പെക്ടർ വിനീത് കുമാർ പറഞ്ഞു. വേദനകൊണ്ട് പുളഞ്ഞ യുവതി നിലവിളിക്കുകയും സഹായത്തിനായി അപേക്ഷിക്കുകയും ചെയ്‌തെങ്കിലും കുടുംബാംഗങ്ങൾ പുറത്തിരുന്ന് ചിരിക്കുകയായിരുന്നു. പിന്നീട് രേഷ്മ സഹോദരിയെ ഫോണിൽ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു. അവർ എത്തിയപ്പോഴേക്കും അവശനിലയിലായിരുന്നു രേഷ്മ. പൊലീസ് കെസെടുത്തു.
മുറിയിൽ വിഷപ്പാമ്പിനെ തുറന്നുവിട്ട് ഭാര്യയെ കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം
RELATED ARTICLES



