തിരുവനന്തപുരം: സ്‌പെഷ്യൽ ആംഡ് പൊലീസ് (SAP) ക്യാംപിലെ പൊലീസ് ട്രെയിനി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്. ഡിവൈഎസ്പി വിജു കുമാറിന്റെ നേതൃത്വത്തിലുളള സംഘം അന്വേഷിക്കും. ക്യാംപിലെ പീഡനങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന യുവാവിന്റെ കുടുംബത്തിന്റെ പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക.തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാംപിലാണ് പൊലീസ് ട്രെയിനി ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സെ്ര്രപംബർ പതിനെട്ടിനായിരുന്നു സംഭവം. അതിനു രണ്ടുദിവസം മുൻപേ ആനന്ദ് കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് ക്യാമ്പിലേക്ക് മടക്കികൊണ്ടുവരികയും വിശ്രമത്തിൽ തുടരുകയുമായിരുന്നു. ഇതിനിടെയാണ് ആനന്ദ് തൂങ്ങി മരിച്ചത്.
സ്‌പെഷ്യൽ ആംഡ് പൊലീസ് ട്രെയിനി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന്
RELATED ARTICLES



