യുഎഇ: സ്‌കൂളുകളിൽ ഓൺലൈൻ ഭക്ഷണ വിതരണങ്ങൾ യുഎഇ കർശനമായി നിരോധിച്ചു. വിദ്യാർഥികളിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നിരോധനം ഏർപ്പെടുത്തിയത്. ജങ്ക് ഫുഡുകൾ ഒഴിവാക്കി കുട്ടികളിൽ നല്ല പോഷകാഹാര ശീലങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തിലാണ് ഈ തീരുമാനം.
നേരത്തെ യുഎഇയിലെ സ്കൂളുകളിലെ കാന്റീനുകളിൽ സോഫ്റ്റ് ഡ്രിങ്കുകൾ, ജങ്ക് ഫുഡുകൾ എന്നിവ ഒഴിവാക്കിയതായി പ്രഖ്യാപിച്ചിരുന്നു ഇതിന്റെ പിന്നാലെയാണ് ഓൺലൈൻ ഭക്ഷണ വിതരണങ്ങൾ കൂടെ നിർത്തലാക്കിയിരിക്കുന്നത്. കുട്ടികളിൽ നല്ല പോഷകാഹാര ശീലങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
യുഎഇയിലെ വിവിധ സ്കൂളുകളിൽ ഈ നിയമം നടപ്പിക്കുന്നതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. വുഡ്‌ലെം എഡ്യൂക്കേഷന്റെ മാനേജിംഗ് ഡയറക്ടർ നൗഫൽ അഹമ്മദ് ആണ് സ്കൂൾ വിദ്യാർഥികൾക്ക് ഓൺലൈൻ ഭക്ഷണ ഓർഡറുകൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയത്. കൂടാതെ
സ്കൂളിലെ കാന്റീനിലിലും ഇത്തരം ഭക്ഷണങ്ങൾ നൽകുന്നില്ലെന്നും അറിയിച്ചു.
യുഎഇയിലെ ആരോഗ്യ മന്ത്രാലയം നൽകിയ മാനദണ്ഡങ്ങൾ പാലിക്കുന്നതായും ഉയർന്ന നിലവാരമുള്ളതും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങൾ മാത്രമാണ് നിലവിൽ നൽകി വരുന്നതെന്നും അതിനാൽ പുറത്തുനിന്നുള്ള ഓർഡറുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.



