ഈ വര്‍ഷത്തെ ബ്രിഡ്ജ് ഉച്ചകോടിക്ക് യുഎഇയുടെ തലസ്ഥാനമായ അബുദാബി വേദിയാകും. മാധ്യമം, ഉള്ളടക്കം, വിനോദം എന്നീ മേഖലകളിലെ ലോകത്തിലെ ഏറ്റവും വലിയ കൂട്ടായ്മയാണ് ‘ബ്രിഡ്ജ് ഉച്ചകോടി. ഡിസംബര്‍ 8 മുതല്‍ 10 വരെ അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലാണ് ഉച്ചകോടി നടക്കുക.
അറുപതിനായിരത്തിലേറെ ആളുകളെയാണ് ഇത്തവണ ഉച്ചകോടിക്ക് പ്രതീക്ഷിക്കുന്നത്. മാധ്യമ, സാംസ്‌കാരിക, സാമ്പത്തിക മേഖലകളില്‍ ഉച്ചകോടി പുതിയ അധ്യായം കുറിക്കുമെന്ന് യുഎഇ നാഷണല്‍ മീഡിയാ ഓഫീസ് ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ബുട്ടി അല്‍ ഹമദ് പറഞ്ഞു.



