Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനൈറ്റ് ലൈഫ് : സുരക്ഷിത ഇടങ്ങളുടെ പട്ടികയിൽ ആ​ദ്യ സ്ഥാനങ്ങളിൽ ബഹ്റൈനും

നൈറ്റ് ലൈഫ് : സുരക്ഷിത ഇടങ്ങളുടെ പട്ടികയിൽ ആ​ദ്യ സ്ഥാനങ്ങളിൽ ബഹ്റൈനും

മനാമ: രാ​ത്രി​യി​ൽ ഏറ്റവും സുരക്ഷിതരായി ഒറ്റക്ക് പുറത്തിറങ്ങി നടക്കാൻ പറ്റുന്ന സ്ഥലങ്ങളുടെ പട്ടികയിൽ ആ​ദ്യ സ്ഥാനങ്ങളിൽ ബഹ്റൈനും. ഗാ​ല​പ്പ് പു​റ​ത്തി​റ​ക്കി​യ 144 രാജ്യങ്ങളുടെ ആ​ഗോ​ള സു​ര​ക്ഷാ റി​പ്പോ​ർ​ട്ടിൽ ബഹ്റൈൻ ​ഒൻപതാം സ്ഥാനം നേടി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പട്ടികയിൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ഏറെ മുന്നിലാണ്. ബ​ഹ്റൈ​ന് പുറമേ സൗ​ദി അ​റേ​ബ്യ, ഒ​മാ​ൻ, കു​വൈ​ത്ത്, യു.​എ.​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളും ആദ്യ പത്തിലിടം നേടിയിട്ടുണ്ട്.

സുരക്ഷാ സൂചികയിൽ 94 ശ​ത​മാ​നത്തോടെ ഒ​മാ​നാണ് ​ഗൾഫ് രാജ്യങ്ങളിൽ മുൻപിൽ. 93 ശ​ത​മാ​നത്തോടെ സൗ​ദി അ​റേ​ബ്യ രണ്ടാം സ്ഥാനത്തും 91 ശതമാനത്തോടെ കു​വൈ​ത്ത് മൂന്നാം സ്ഥാനത്തും 90 ശതമാനത്തോടെ ബ​ഹ്റൈ​നും യു.​എ.​ഇയും നാലാം സ്ഥാനത്തുമുണ്ട്. ആ​ഗോള തലത്തിൽ 98 ശ​ത​മാ​ന​വു​മാ​യി സിം​ഗ​പ്പൂ​രാ​ണ് പട്ടികയിൽ ഒ​ന്നാം സ്ഥാ​ന​ത്ത്. രാജ്യങ്ങളിലെ ക്ര​മ​സ​മാ​ധാ​ന നി​ല​വാ​രം, പൊ​ലീ​സ് സംവിധാനത്തിലുള്ള വി​ശ്വാ​സം, മോ​ഷ​ണം, ആ​ക്ര​മ​ണം തുടങ്ങി വിവിധ വശങ്ങൾ അ​ടി​സ്ഥാ​നപ്പെടുത്തിയാണ് ഗാ​ല​പ്പ് സുരക്ഷാ ​റി​പ്പോ​ർ​ട്ട് ത​യാറാക്കുന്നത്.

നി​യ​മ​ സംവിധാനങ്ങളിലുള്ള ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം, ഉ​യ​ർ​ന്ന സു​ര​ക്ഷിതത്വ ​ബോ​ധം, കുറ്റമറ്റ സം​വി​ധാ​ന​ങ്ങ​ൾ, കുറഞ്ഞ കുറ്റകൃത്യ നിരക്ക് എന്നിവയാണ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​ടെ നേട്ടത്തിന് പി​ന്നി​ലെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളെ​ന്ന് റി​പ്പോ​ർ​ട്ട് വ്യക്താക്കുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments