അബുദാബി: വേൾഡ് മലയാളി കൗൺസിൽ അബുദാബി പ്രൊവിൻസ് വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിലാണ് പരിപാടി അരങ്ങേറിയത്. അംഗങ്ങളുടെ നേതൃത്വത്തിൽ പൂക്കളം, ചെണ്ടമേളം, തിരുവാതിര, ഓണപ്പാട്ട്, നൃത്തനൃത്യങ്ങൾ തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി. വർണ്ണാഭമായ ഘോഷയാത്രയോടു കൂടിയാണ് ഓണാഘോഷങ്ങൾക്ക് തുടക്കമായത്.

എം പി ഫ്രാൻസിസ് ജോർജ്, എൽ എൽ എ അഡ്വക്കേറ്റ് സെബാസ്റ്റിയൻ കുളത്തുങ്കൽ, സിനിമാ നടി സോനാ നായർ എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.ചെയർമാൻ ജോ ജോസഫ് മുണ്ടുകോട്ടൽ, പ്രസിഡന്റ് ജോയ് പി സാമുവേൽ, ജനറൽ സെക്രട്ടറി സി എ ജോൺ ജോസഫ് , ഓണാഘോഷ പരിപാടിയുടെ കൺവീനറും,വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റുമായ ജോൺ സാമുവൽ, രാജൻ കെ വി, ജോർജ് കോശി, ബിജു ജോൺ, പ്രോമിത്ത്തൂസ്, ബഷീർ എന്നിവരാണ് ഓണാഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്. വർണാഭമായ സാംസ്‌കാരിക പരിപാടികൾക്ക് ശേഷം വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.



