Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ മോദി സര്‍ക്കാരിന്‍റെ നിലപാടിനെ വിമര്‍ശിച്ച് സോണിയ ഗാന്ധി

ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ മോദി സര്‍ക്കാരിന്‍റെ നിലപാടിനെ വിമര്‍ശിച്ച് സോണിയ ഗാന്ധി

ഡൽഹി: ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ മോദി സര്‍ക്കാരിന്‍റെ നിലപാടിനെ വിമര്‍ശിച്ച് കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി. വിഷയത്തിൽ കേന്ദ്രം അഗാധമായ നിശബ്ദത കാണിക്കുകയും ധാര്‍മിക, മാനുഷിക മൂല്യങ്ങളോട് പിന്തിരിഞ്ഞു നിൽക്കുകയും ചെയ്യുന്നുവെന്ന് ദ ഹിന്ദുവിൽ എഴുതിയ ലേഖനത്തിൽ കുറ്റപ്പെടുത്തി.

ഭരണഘടനാ മൂല്യങ്ങളോ നയതന്ത്രപരമായ താൽപര്യങ്ങളോ അല്ല, ഇസ്രായേൽ നേതാവ് ബിന്യാമിൻ നെതന്യാഹുവുമായുള്ള മോദിയുടെ വ്യക്തിപരമായ ബന്ധങ്ങളാണ് ഇന്ത്യയുടെ നിലപാട് രൂപപ്പെടുത്തിയതെന്ന് സോണിയ ചൂണ്ടിക്കാട്ടി. ഈ രീതി അംഗീകരിക്കാനാവില്ലെന്നും ഇന്ത്യയുടെ വിദേശനയത്തെ നയിക്കാൻ അതിന് കഴിയില്ലെന്നും ലേഖനത്തിൽ പറയുന്നു. യുഎസ് ഉൾപ്പെടെയുള്ള മറ്റിടങ്ങളിലും സമാനമായ സമീപനങ്ങൾ അപമാനകരമായ രീതിയിൽ അവസാനിച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ് നൽകി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments