Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaസ്പാർക്ക് ഓഫ് കേരളാ ഹൂസ്റ്റണിൽ വർണ്ണോജ്വലമായി അരങ്ങേറി

സ്പാർക്ക് ഓഫ് കേരളാ ഹൂസ്റ്റണിൽ വർണ്ണോജ്വലമായി അരങ്ങേറി

ജിൻസ് മാത്യു റാന്നി,റിവർസ്റ്റോൺ

ഹൂസ്റ്റൺ: സെൻറ്റ്.മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൻ്റെ അഭിമുഖ്യത്തിൽ നടന്ന സ്പാർക്ക് ഓഫ് കേരളാ കാണികളെ വിസ്മയത്തിൻ്റെ അഭ്രപാളികളിൽ എത്തിച്ച് വർണ്ണോജ്വലമാക്കി.
ഹൂസ്റ്റൺ നഗരത്തിൽ ഈ വർഷം അരങ്ങേറിയ സ്റ്റേജ് ഷോകളിൽ ഉന്നത നിലവാരവും ആകർഷണിയതയും നിറഞ്ഞ് നിൽക്കുന്നതായിരുന്നു സ്പാർക്ക് ഓഫ് കേരളാ ഇവൻറ്റ്.

അനുഗ്രഹിത ഗായകൻ അഫ്സൽ,നായിക താരങ്ങൾ സ്വാസ്വക,മോക്ഷേ ഗായിക അഖില ആനന്ദ്, വയലിനിസ്റ്റ് വേദമിത്ര, ഡാൻസർ കുക്കു തുടങ്ങി ഒരു ഡസനിൽ പരം മികച്ച കലാപ്രതിഭകൾ ക്കൊപ്പം സെൻ്റ്.മേരീസ് ഇടവക അംഗങ്ങളായ യുവജനങ്ങളും നൃത്ത നാട്യ റോളുകളിൽ അരങ്ങേറിയത് വേറിട്ടൊരു അനുഭവമായിരുന്നു.

ദേവാലയ വികാരിയും,ഭാരവാഹികളും, സ്പോൺസേഴ്സും ചേർന്ന് ഭദ്രദീപം തെളിയിച്ചതോടു കൂടി നാല് മണിക്കൂർ നീണ്ട് നിന്ന നിറക്കൂട്ടുകളോടു കൂടിയുള്ള പരിപാടികൾക്ക് തുടക്കമായി. ഇടവക അംഗം കൂടിയായ ഡോ: ലിജി മാത്യു എംസിയായി അവതരണം നടത്തിയത് മികച്ച നിലവാരത്തിലായിരുന്നു.

ഹൂസ്റ്റൺ നഗരത്തിലെ ഭൂരിപക്ഷം കലാസ്നേഹികളും ഇമ്മാനുവേൽ ഓഡിറ്റോറിയത്തിൽ എത്തിച്ചേർന്നു. എല്ലാ നല്ല കലാസ്നേഹികൾക്കും സാമ്പത്തികമായി സഹായിച്ച സ്‌പോൺസേഴ്‌സിനും വികാരി ഫാദർ. ദാനിയേൽ എം. ജോൺ, ഇടവക സെക്രട്ടറി ഷെൽബി വർഗീസ്, ട്രസ്റ്റി അലക്സ് തെക്കതിൽ, പ്രോഗ്രാ കൺവീനർ ബോബി ജോർജ്,ജോയിൻറ് കൺവീനർ ജിൻസ് മാത്യു എന്നിവർ നന്ദി പറഞ്ഞു.

പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായി ജോർജ് പൈലി, എൽദോ വർക്കി, അലക്സ് പോൾ,ജേക്കബ് ജോർജ്,സാമ്ജു,സൂസൻ എസ്, ലൗലി, ബിനു വണ്ടലിൽ,ജെലോ ജോസഫ്, ജിനോ ജേക്കബ്,തുടങ്ങി യൂത്ത് അഡൽറ്റ്, സിനിയേഴ്‌സ്,വനിതാ ടീമുകളുടെ നിർലോഭമായ സഹകരണം സ്റ്റേജ് ഷോ വിജയകരമാക്കുവാൻ സഹായിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments