കുവൈറ്റ്: കുവൈത്തിലെ അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ എൻ.ആർ.ഐ.ഫോറം,കുവൈറ്റ് ചാപ്റ്റർ അടൂരോണം 2025 എന്ന പേരിൽ സംഘടനയുടെ 20-ാം വാർഷിക ആഘോഷവും,ഓണാഘോഷവും സംഘടിപ്പിക്കുന്നു.
2025 ഒക്ടോബർ 03 വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ അബ്ബാസിയ ഓക്സ്ഫോർഡ് പാക്കിസ്ഥാൻ ഇംഗ്ലീഷ് സ്കൂളിൽ വച്ചാണ് പരുപാടി.
പ്രശസ്ത ഗായകരായ റിയാസ് കരിയാടും, അപർണ അശോകും, ഡിലൈറ്റ് മ്യൂസിക്ക് ബാൻഡും ചേർന്ന് അവതരിപ്പിക്കുന്ന സംഗീത വിരുന്ന്,തിരുവാതിര,സാംസ്കാരിക ഘോഷയാത്ര, ഡാൻസ്,ചെണ്ടമേളം,നാടൻ പാട്ട് തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും. ചിത്രരചന മത്സര വിജയികളായവർക്കുള്ള സമ്മാനദാനം, കുട്ടികൾക്കുള്ള അവാർഡ് ദാനം തുടങ്ങിയവയുണ്ടാകും.



