Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeCinema‘ഒരുമിച്ച് ചിലവഴിച്ച 5 മനോഹര വർഷങ്ങൾ' നടി റോഷ്ന ആൻ റോയിയും കിച്ചു ടെല്ലാസും വിവാഹ...

‘ഒരുമിച്ച് ചിലവഴിച്ച 5 മനോഹര വർഷങ്ങൾ’ നടി റോഷ്ന ആൻ റോയിയും കിച്ചു ടെല്ലാസും വിവാഹ മോചിതരായി

നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസും നടി റോഷ്ന ആൻ റോയിയും വിവാഹ മോചിതരായി. അഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ റോഷ്ന തന്നെയാണ് ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്. ‘‘ഒരുമിച്ച് ചിലവഴിച്ച 5 മനോഹര വർഷങ്ങൾക്ക് ശേഷം, ഞങ്ങൾ സ്നേഹത്തോടും ബഹുമാനത്തോടും കൂടി വഴി പിരിയാൻ തീരുമാനിച്ചു. മനോഹരമായ ഓർമകൾക്ക് നന്ദി. ഞങ്ങളുടെ ജീവിതത്തിൽ പുതിയ അധ്യായങ്ങൾ ആരംഭിക്കുന്നു’’– റോഷ്നയുടെ വാക്കുകൾ. 2020 നവംബറിലായിരുന്നു ഇവരുടെ വിവാഹം.

സോഷ്യല്‍ മീഡിയ പോസ്റ്റ് ചുവടെ;

സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കാൻ വേണ്ടിയല്ല ഞാനിക്കാര്യം പറയുന്നത്. പക്ഷേ, ഇതു വെളിപ്പെടുത്താൻ ശരിയായ സമയം ഇതെന്നു തോന്നി. ഞങ്ങൾ രണ്ടു പേരും ജീവനോടെ ഉണ്ട്, രണ്ട് വ്യത്യസ്തമായ വഴികളിലൂടെ സമാധാനത്തോടെ ഞങ്ങൾക്ക് ജീവിതം തുടരേണ്ടതുണ്ട്. ശരിയാണ്, എന്തു പറഞ്ഞാലും രക്തബന്ധമാണല്ലോ എല്ലാത്തിലും വലുത്! അതുകൊണ്ടാണ് ഞാൻ വഴി മാറിയത്. നിങ്ങൾ ആഗ്രഹിക്കുന്ന ഇടം നൽകുകയും ചെയ്തു. ഞാൻ സ്വതന്ത്രയാണ്. അദ്ദേഹം സ്വതന്ത്രനാണ്. എല്ലാവർക്കും ഞാൻ സമാധാനം ആശംസിക്കുന്നു. ഇക്കാര്യം പുറത്തു വന്നു പറയുക എന്നത് എളുപ്പമായിരുന്നില്ല. ചിലർക്ക് സന്തോഷമായേക്കാം. അവരുടെ ആ സന്തോഷം തുടരട്ടെ എന്ന് ഞാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു.

പല കാര്യങ്ങൾ കൊണ്ടും ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇപ്പോഴും അങ്ങനെയാണ്. കിച്ചുവും ഞാനും ഒരു കാലത്ത് ഒരുമിച്ചായിരുന്നു. ഇപ്പോൾ വഴിപിരിഞ്ഞു. ജീവിതം ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. ഈ യാത്രയിൽ ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments