കുവൈത്ത് സിറ്റി: വേൾഡ് മലയാളീ കൗൺസിൽ കുവൈത്ത് പ്രൊവിൻസ് ഓണാഘോഷം ‘ഹൃദ്യം- 2025’ ഓണാഘോഷം വെള്ളിയാഴ്ച ഹോട്ടൽ പാർക്ക് അവന്യുവിൽ നടക്കും. വൈകീട്ട് നാലിന് ആരംഭിക്കുന്ന പരിപാടിയിൽ ഗ്ലോബൽ പ്രസിഡന്റ് അമേരിക്കൻ വ്യവസായി ഡോ. ബാബു സ്റ്റീഫൻ മുഖ്യാതിഥിയായി പങ്കെടുക്കും.
ഗ്ലോബൽ വൈസ് ചെയർമാൻ (ഇന്ത്യ റീജിയൺ) സുരേന്ദ്രൻ കണ്ണാട്ട്, ഗ്ലോബൽ വുമൺസ് ഫോറം പ്രസിഡന്റ് ഷീല റെജി (ദുബൈ), ഗ്ലോബൽ യൂത്ത് ഫോറം പ്രസിഡന്റ് രേഷ്മ ജോർജ് (അബൂദബി), മിഡിൽ ഈസ്റ്റ് പ്രസിഡന്റ് സുധീർ സുബ്രഹ്മൻ (ദുബൈ), ദുബൈ പ്രൊവിൻസ് ജനറൽ സെക്രട്ടറി റെജി ജോർജ് എന്നിവർ സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു. സംഗീത നൃത്തകലാപരിപാടികൾ, ഓണസദ്യ എന്നിവയും ഒരുക്കിയതായി വേൾഡ് മലയാളീ കൗൺസിൽ കുവൈത്ത് പ്രൊവിൻസ് ചെയർമാൻ മോഹൻ ജോർജ്, പ്രസിഡന്റ് ചെസ്സിൽ ചെറിയാൻ, ജനറൽ സെക്രട്ടറി ജസ്റ്റി തോമസ്, ട്രഷറർ സുരേഷ് ജോർജ് എന്നിവർ അറിയിച്ചു.



