ബ്രിട്ടനിലെ നോട്ടിങ്ങാമിൽ കത്തിക്കുത്തിൽ നിന്നു സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ഗ്രേസ് കുമാർ എന്ന ഇന്ത്യൻ വംശജയായ യുവതിക്ക് മരണാനന്തര ബഹുമതിയായി ധീരതാപുരസ്കാരമായ ജോർജ് മെഡൽ സമ്മാനിച്ചു. നോട്ടിങ്ങാം സർവകലാശാലയിലെ മെഡിക്കൽ വിദ്യാർഥിയായിരുന്നു 19 വയസ്സുകാരിയായ ഗ്രേസ്.
2023 ൽ വാർഷിക പരീക്ഷയ്ക്കുശേഷം ഗ്രേസും കൂട്ടുകാരൻ ബർണാബിയും രാത്രി നടക്കാനിറങ്ങിയപ്പോഴാണു കത്തിയുമായി അക്രമിയെത്തി ബർണാബിയെ ആക്രമിച്ചത്. തടയാൻ ശ്രമിച്ച ഗ്രേസ് ആദ്യം കുത്തേറ്റു മരിച്ചു. പിന്നാലെ ബർണാബിയും അക്രമിയുടെ കുത്തേറ്റു കൊല്ലപ്പെട്ടു. മാനസികപ്രശ്നങ്ങളുള്ള കൊലയാളി ഇപ്പോൾ ചികിത്സയിലാണ്. ബ്രിട്ടനിൽ ഡോക്ടർമാരായ സഞ്ജയ് കുമാറിന്റെയും സിനീദ് ഓ മാലിയുടെയും മകളാണ് ഗ്രേസ്. സിനീദ് ഐറിഷ് വംശജയാണ്. ബ്രിട്ടനിലെ രണ്ടാമത്തെ വലിയ ധീരതാപുരസ്കാരമാണ് ജോർജ് മെഡൽ



