Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഗ്ലാഡ്‌സണ്‍ വര്‍ഗീസിന് ലീഡര്‍ഷിപ്പ് അവാര്‍ഡ്

ഗ്ലാഡ്‌സണ്‍ വര്‍ഗീസിന് ലീഡര്‍ഷിപ്പ് അവാര്‍ഡ്

ഷിക്കാഗോ: വിദ്യാജ്യോതി എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്റെ 2025-ലെ ലീഡര്‍ഷിപ്പ് അവാര്‍ഡ് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസിന് ലഭിച്ചു.

അമേരിക്കയിലും ഇന്ത്യയിലുമുള്ള രണ്ടായിരത്തിലധികം സാധുക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാജ്യോതിയിലൂടെ 2025-ല്‍ വിദ്യാഭ്യാസത്തിനുള്ള സ്‌കോളര്‍ഷിപ്പ്, ഭക്ഷണം, കംപ്യൂട്ടറുകള്‍ എന്നിവ വിതരണം ചെയ്തു. ഇല്ലിനോയിസ് മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. രാധിക ചിന്‍മ്മന്‍ത്താ, Rush Presbitarian Medical Centre Diroctor ഡോ. ഉമാങ്ങ് പട്ടേല്‍, പവ്വര്‍ പ്ലാന്റ് കോര്‍പറേഷന്‍ സി.ഇ.ഒ ബ്രിജ് ശര്‍മ്മ എന്നിവര്‍ക്കും ഈവര്‍ഷത്തെ ലീഡര്‍ഷിപ്പ് അവാര്‍ഡുകള്‍ ലഭിച്ചു. Aurora City Alderwomen Ms Shweta Baid അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ഗ്ലാഡ്‌സണ്‍ വര്‍ഗീസ് ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, G.E യുടെ ഗ്ലോബല്‍ ഡയറക്ടര്‍, യു.എസ്. ടെക്‌നോളജിസ് പ്രസിഡന്റ്, ഗോപിയോ ചിക്കാഗോ മുന്‍ ചെയര്‍മാന്‍, ഫോമ മുന്‍ ജനറല്‍ സെക്രട്ടറി, മലയാളി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, ഇന്തോ- അമേരിക്കന്‍ ഡമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍ മുന്‍ സെക്രട്ടറി, എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഓഫ് ഷിക്കാഗോയുടെ മുന്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

ഇന്ത്യാനയിലുള്ള പ്രശസ്ത പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ മാസ്റ്റേഴ്‌സ് ബിരുദവും, പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഓപ്പറേഷണല്‍ മാനേജ്‌മെന്റില്‍ എം.ബി.എ ബിരുദവും നേടുകയുണ്ടായി. AAEIO വഴി അദ്ദേഹം വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments