Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeEuropeയുകെയിൽ മക്കളെ സന്ദർശിക്കാനെത്തിയ മലയാളി അന്തരിച്ചു

യുകെയിൽ മക്കളെ സന്ദർശിക്കാനെത്തിയ മലയാളി അന്തരിച്ചു

നോർവിച്ച്: യുകെയിൽ മക്കളെ സന്ദർശിക്കുവാനെത്തിയ പിതാവ് നോർവിച്ചിൽ അന്തരിച്ചു. നോർവിച്ചിൽ താമസിക്കുന്ന അനിത ജെറീഷ്, അമല സഞ്‌ജു, അനൂപ് സേവ്യർ എന്നിവരുടെ പിതാവായ സേവ്യർ ഫിലിപ്പോസ് മരങ്ങാട്ട് (അപ്പച്ചൻകുട്ടി, 73) ആണ് മരിച്ചത്. കോട്ടയം തുരുത്തി സ്വദേശിയായ പരേതൻ ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള മർത്ത മറിയം ഫൊറോനാ പള്ളിയിലെ ഇടവകാംഗമാണ്. അന്ത്യോപചാര കർമ്മങ്ങളും സംസ്കാരവും പിന്നീട് നോർവിച്ചിൽ നടത്തുന്നതാണ് എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

മകൻ അനൂപിന്റെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിലും മാമ്മോദീസയിലും പങ്കുചേരുവാനുള്ള അതിയായ ആഗ്രഹത്തോടെയാണ് സേവ്യർ നോർവിച്ചിൽ എത്തിയത്. യുകെയിൽ എത്തി കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് സേവ്യറിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പിന്നീട് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയെങ്കിലും ആരോഗ്യം പൂർണ്ണമായി വീണ്ടെടുക്കാൻ സാധിച്ചില്ല. സേവ്യറിന്റെ ആഗ്രഹപ്രകാരം കൂദാശകൾ മുൻ നിശ്ചയപ്രകാരമല്ലാതെ മറ്റൊരു ദിവസം ലളിതമായി നടത്താനും അതിൽ പങ്കെടുക്കാനും അനുഗ്രഹങ്ങൾ നേരുവാനും സേവ്യറിന് സാധിച്ചു.

ആരോഗ്യനില വീണ്ടും വഷളായതിനെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സകൾ നൽകിയെങ്കിലും സേവ്യർ മരണത്തിന് കീഴടങ്ങുകയായിരുന്നു. നോർവിച്ച് സെന്റ് തോമസ് സിറോ മലബാർ മിഷൻ പ്രീസ്റ്റ് ഫാ. ജിനു മുണ്ടുനടക്കൽ അന്ത്യകൂദാശ നൽകുകയും വിവിധ ദിവസങ്ങളിൽ സന്ദർശിച്ച് പ്രാർഥിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. ക്നാനായ സുറിയാനി പള്ളി വികാരി ഫാ. ജോമോൻ പുന്നൂസും രോഗിയെയും കുടുംബാംഗങ്ങളെയും സന്ദർശിച്ച് പ്രാർഥനകൾ നേർന്നു.

മികച്ച ഫുട്ബോൾ കളിക്കാരനായിരുന്ന സേവ്യർ ഫിലിപ്പോസ്, മുൻ സന്തോഷ് ട്രോഫി താരം എം.പി. പാപ്പച്ചന്റെ പുത്രനാണ്. കോട്ടയം ജില്ലാ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായും സേവ്യർ കളിച്ചിട്ടുണ്ട്. ഭാര്യ കരിങ്ങട കുടുംബാംഗം പരേതയായ ലിസമ്മ സേവ്യർ തുരുത്തി. അൻസ് ജിൻറ്റാ (കുവൈത്ത്), നോർവിച്ചിൽ താമസിക്കുന്ന അനിത, അമല, അനൂപ് എന്നിവർ മക്കളും, ജിൻറ്റാ മാലത്തുശ്ശേരി (ഇഞ്ചിത്താനം), നോർവിച്ചിൽ താമസിക്കുന്ന ജെറീഷ് പീടികപറമ്പിൽ (കുറിച്ചി), സഞ്‌ജു കൈനിക്കര (വലിയകുളം), സോണിയ നെല്ലിപ്പള്ളി (ളായിക്കാട്) എന്നിവർ മരുമക്കളുമാണ്. പരേതനായ തങ്കച്ചൻ മരങ്ങാട്ട്, ആന്റണി ഫിലിപ്പ് (തുരുത്തി) എന്നിവർ സഹോദരങ്ങളാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments