Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമൈഗ്രന്റ് കുടിയേറ്റക്കാർക്കായി ടെക്‌സാസ് ബിഷപ്പ് പോപ്പുമായി കൂടിക്കാഴ്ച നടത്തി

മൈഗ്രന്റ് കുടിയേറ്റക്കാർക്കായി ടെക്‌സാസ് ബിഷപ്പ് പോപ്പുമായി കൂടിക്കാഴ്ച നടത്തി

പി പി ചെറിയാൻ

ടെക്സാസ് :അമേരിക്കയിലെ കുടിയേറ്റക്കാർക്കെതിരായ കടുത്ത നടപടികളിൽ ആശങ്ക പ്രകടിപ്പിച്ച് ടെക്‌സാസിലെ എൽ പാസോ ബിഷപ്പ് മാർക്ക് സൈറ്റ്സ് വത്തിക്കാനിൽ പോപ്പ് ലിയോ XIVയുമായി ബുധനാഴ്ച കൂടി കാഴ്ച .നടത്തി കുടിയേറ്റ ഭീതിയിൽ കഴിയുന്ന കുടുംബങ്ങൾ എഴുതിയ കത്തുകളും കുടിയേറ്റികളുടെ ദുരിതം അവതരിപ്പിക്കുന്ന വീഡിയോയും അദ്ദേഹം പോപ്പിന് കൈമാറി.

ബിഷപ്പിന്റെ വാക്കുകൾ പ്രകാരം, പോപ്പ് ലിയോ കുടിയേറ്റക്കാരുടെ പിൻതുണയിൽ നിലകൊള്ളുമെന്ന് ഉറപ്പു നൽകി. അമേരിക്കൻ കത്തോലിക്കാ ബിഷപ്പ് കോൺഫറൻസിന്റെ കുടിയേറ്റ സമിതി അധ്യക്ഷനാണ് സൈറ്റ്സ്.

കുടിയേറ്റ സമൂഹങ്ങളിൽ ഭീതി വ്യാപകമാണെന്ന് സൈറ്റ്സ് പറഞ്ഞു. നിയമപരമായി ഉള്ളവരെയും ശിശുക്കളെയും വരെ ഫെഡറൽ ഏജന്റുമാർ പിടികൂടുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ചില നഗരങ്ങളിൽ ഹെലിക്കോപ്റ്ററുകൾ വഴി താമസകേന്ദ്രങ്ങളിൽ ആക്രമണം നടത്തുകയും, സ്കൂളുകൾക്ക് സമീപം കണ്ണീർ വാതകങ്ങൾ പ്രയോഗിക്കുകയും ചെയ്തതായി ആരോപണങ്ങളുണ്ട്.

“പോപ്പ് ട്രംപിനെ കണ്ടുമുട്ടണം. കുടിയേറ്റങ്ങളോടുള്ള അവഗണന അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കണം,” എന്ന് സന്ദേശത്തിൽ ഒരുപാതി കുടിയേറ്റക്കാരിയായ മറിയ എഴുതുന്നു.

പൊളിറ്റിക്കൽ പ്രശ്നങ്ങളിലേയ്ക്ക് അത്രയ്ക്ക് ഇടപെടാതെ, മാനവികതയും വിശ്വാസവുമാണ് കത്തോലിക്കാ സഭയുടെ മുഖ്യകുറിപ്പെന്ന് ബിഷപ്പ് സൈറ്റ്സ് ഓർമിപ്പിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments