ബെംഗളൂരു :വളർത്തുനായ്ക്കൾക്കുള്ള ഭക്ഷണമെന്ന പേരിൽ വിദേശത്തുനിന്ന് ലഹരിമരുന്ന് എത്തിച്ച മലപ്പുറം സ്വദേശി നിസാർ മുഹമ്മദ് (37), കണ്ണൂർ സ്വദേശി എം. റഷീദ് (46) എന്നിവർ അറസ്റ്റിലായി. തായ്‌ലൻഡ്, ജർമനി എന്നിവിടങ്ങളിൽ നിന്നാണ് 3.81 കോടി രൂപ വിലവരുന്ന 3 കിലോഗ്രാം ഹൈഡ്രോ കഞ്ചാവ് എത്തിച്ചത്.
പാഴ്സൽ വാങ്ങാൻ പോസ്റ്റ് ഓഫിസിൽ എത്തിയപ്പോഴാണു റഷീദിനെ പിടികൂടിയത്. നിസാറിനെ കേരളത്തിൽനിന്നാണ് അറസ്റ്റ് ചെയ്തത്.



