Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeEuropeജര്‍മനിയില്‍ മൂന്ന് വര്‍ഷം കൊണ്ട് പൗരത്വം നേടാന്‍ വഴിയൊരുക്കിയിരുന്ന ഫാസ്റ്റ് ട്രാക്ക് പൗരത്വ നിയമം റദ്ദാക്കി

ജര്‍മനിയില്‍ മൂന്ന് വര്‍ഷം കൊണ്ട് പൗരത്വം നേടാന്‍ വഴിയൊരുക്കിയിരുന്ന ഫാസ്റ്റ് ട്രാക്ക് പൗരത്വ നിയമം റദ്ദാക്കി

ബര്‍ലിന്‍: മൂന്ന് വര്‍ഷം കൊണ്ട് പൗരത്വം നേടാന്‍ വഴിയൊരുക്കിയിരുന്ന ഫാസ്റ്റ് ട്രാക്ക് പൗരത്വ നിയമം ജർമൻ പാർലമെന്റ് (ബുണ്ടെസ്റ്റാഗ്) വോട്ടിനിട്ട് റദ്ദാക്കി. നിലവിലെ ചാൻസലർ ഫ്രീഡ്രിഷ് മെർസിന്റെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിന് ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചു.

ഒലാഫ് ഷോൾസിന്റെ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ഈ നിയമം റദ്ദാക്കാനുള്ള നീക്കം സർക്കാരിന് എളുപ്പമായി. ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ തീവ്ര വലതുപക്ഷ ആന്റി-ഇമിഗ്രേഷൻ പാർട്ടി ആൾട്ടർനേറ്റീവ് ഫോർ ജർമനി (എഎഫ്ഡി) നിയമം റദ്ദാക്കാനുള്ള വോട്ടെടുപ്പിൽ സഖ്യ സർക്കാരിനെ പിന്തുണച്ചു.

പാര്‍ലമെന്റിന്റെ അധോസഭയിലെ 450 അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്തു. 134 പേർ എതിർക്കുകയും, രണ്ട് പേർ വിട്ടുനിൽക്കുകയും ചെയ്തു. തന്റെ മുൻഗാമിയുടെ ഉദാരവൽക്കരിച്ച പൗരത്വ നിയമങ്ങൾ ഇല്ലാതാക്കുമെന്ന ചാൻസലർ ഫ്രീഡ്രിഷ് മെർസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന് ഇതോടെ അംഗീകാരമായി.

നിയമം റദ്ദാക്കിയതോടെ ജർമൻ പൗരത്വത്തിന് അപേക്ഷിക്കാനുള്ള കാത്തിരിപ്പ് സമയം എട്ട് വർഷത്തിൽ നിന്ന് അഞ്ച് വർഷമായി കുറച്ച പഴയ വ്യവസ്ഥയിലേക്ക് രാജ്യം മടങ്ങിയെത്തി. ഈ സമയപരിധിയിൽ പൗരത്വം ലഭിക്കണമെങ്കിൽ അപേക്ഷകൻ മിഡിൽ ക്ലാസ് സർട്ടിഫിക്കറ്റും മതിയായ വരുമാനത്തിന്റെ തെളിവും നൽകണം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments