മിസിസിപ്പി: യുഎസ് മിസിസിപ്പിയിലെ ലെലാൻഡിലും ഹൈഡൽബർഗിലും നടന്ന രണ്ട് വെടിവയ്പ്പുകളിൽ ആറ് പേർ കൊല്ലപ്പെട്ടു. വെടിവയ്പ്പിൽ 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ലൈലാൻഡിൽ ഹൈസ്കൂൾ ഫുട്ബോൾ ടീമിന്റെ മത്സരത്തിനിടെയാണ് വെടിവയ്പ്പ് നടന്നതെന്ന് എപി റിപ്പോർട്ട് ചെയ്തു. പരുക്കേറ്റ നാല് പേരെ ഗ്രീൻവില്ലയിലെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. ലെലാൻഡ് ഹൈസ്കൂൾ കാമ്പസിലാണ്. വെടിവയ്പ്പ് നടന്നതെന്ന് റിപ്പോർട്ട് ചെയ്തു.
അതിനിടെ, ഹൈഡൽബർഗിൽ ഉണ്ടായ മറ്റൊരു വെടിവയ്പ്പിൽ രണ്ട് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സ്കൂൾ കാമ്പസിൽ വച്ച് രണ്ടുപേരും കൊല്ലപ്പെട്ടതെന്ന് പൊലീസ് മേധാവി കോർണൽ വൈറ്റ് പറഞ്ഞു. മരിച്ചത് വിദ്യാർത്ഥികളാണോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഹൈഡൽബർഗ് ഹൈസ്കൂളിൽ നടന്ന വെടിവയ്പുമായി ബന്ധപ്പെട്ട് 18 വയസ്സുള്ള ടൈലർ ജറോഡ് ഗുഡ്ലോ എന്നയാളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



