പി പി ചെറിയാൻ
വാഷിംഗ്ടൺ ഡി സി : മുൻ പ്രസിഡന്റ് ജോ ബൈഡൻ ആക്രമണശേഷിയേറിയ പ്രോസ്റ്റേറ്റ് കാൻസറിന് റേഡിയേഷൻ ചികിത്സ ആരംഭിച്ചതായി അദ്ദേഹത്തിന്റെ പ്രതിനിധി അറിയിച്ചു. അടുത്ത മാസം 83 വയസ്സ് തികയുന്ന മുൻ പ്രസിഡന്റിന്റെ വക്താവ് ചികിത്സയ്ക്കുള്ള സമയപരിധി നൽകിയില്ല.ഹോർമോൺ ചികിത്സയും നടത്തി വരികയാണ്.
മെയ് മാസത്തിൽ അദ്ദേഹത്തിന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ അസ്ഥികളിലേക്കു വ്യാപിച്ചതായി വെളിപ്പെട്ടിരുന്നു. “ഇത് ജയിക്കാനാകും എന്ന് പ്രതീക്ഷിക്കുന്നു,” എന്നാണ് ബൈഡൻ അതിനെക്കുറിച്ച് പ്രതികരിച്ചത്.
കഴിഞ്ഞ മാസം ബൈഡൻ സ്കിൻ കാൻസറിനായി മോസ് ശസ്ത്രക്രിയയും നടത്തിയിരുന്നു.ബേസൽ സെൽ കാർസിനോമയാണ് ഏറ്റവും സാധാരണമായ ത്വക്ക് കാൻസറിനുള്ളത്. ഇത് സാവധാനത്തിൽ വളരുന്നതും സാധാരണയായി ചികിത്സിക്കാൻ കഴിയുന്നതുമാണ്



