ലണ്ടൻ: യൂറോപ്പിലേക്കെത്തുന്ന ഇന്ത്യക്കാരടക്കമുള്ള സഞ്ചാരികൾക്കു പുതിയ ഡിജിറ്റൽ ക്രമീകരണം നിലവിൽവന്നു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ അതിർത്തിയിൽവച്ചു യാത്രികരുടെ ഫോട്ടോയെടുക്കുകയും വിരലടയാളം പതിപ്പിക്കുകയും ചെയ്യും.
ഒപ്പം പാസ്പോർട്ട് സ്കാൻ ചെയ്തു സൂക്ഷിക്കും. തിരികെപ്പോകുമ്പോഴും ഇത് ആവർത്തിക്കും. ഭീകരരും അനധികൃത കുടിയേറ്റക്കാരും എത്തുന്നതു തടയുകയാണു ലക്ഷ്യം.



