താര സുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകനായ നിക്കോളാസ് ജെറി ജോനാസും ന്യൂയോർക്കിൽ വെച്ചു നടന്ന ദീപാവലി അനുബന്ധ ആഘോഷത്തിൽ പങ്കെടുത്തു ഇരുവരുടേയും വിവാഹം സാമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.
ഒക്ടോബർ 11ന് ന്യൂയോർക്കിൽ പ്രിയങ്കയുടെ മാനേജറായ അഞ്ജുല ആചാരിയ നടത്തിയ ദീപാവലിക്ക് മുമ്പുള്ള ആഘോഷത്തിനായാണ് ദമ്പതികൾ എത്തിയത്. ഇന്ത്യൻ വെയറിൽ ഓഫ് വൈറ്റ് തീമിലായിരുന്നു ഇരുവരുടേയും വസ്ത്രധാരണം. സുഹൈർ മുറാദ് രൂപകൽപ്പന ചെയ്ത അവരുടെ ലുക്ക് വെറുമൊരു ഫെസ്റ്റീവ് ലുക്ക് മാത്രമായിരുന്നില്ല. ഇന്ത്യൻ അഭിരുചിയുടെതന്നെ ഒരു മിശ്രിതമായിരുന്നു അത്. ഒരു ഇന്ത്യ-വെസ്റ്റേൺ മിക്സിൽ തീർത്ത വസ്ത്രത്തിന് മിനിമൽ ആഭരണങ്ങളാണ് താരം ധരിച്ചിരുന്നത്.
ദീപാവലി ആഘോഷത്തിൽ നടന്മാരായ ആസിഫ് മാണ്ഡ്വി, ഗുരീന്ദർ ഛദ്ദ, കൽ പെൻ, സംഗീതജ്ഞരായ ജയ് ഷോൺ, ജെസ്സൽ താൻക് എന്നിവരുൾപ്പെടെ നിരവധി അതിഥികൾ പങ്കെടുത്തു. പ്രബാൽ ഗുരുങ്, ഫാൽഗുനി പീക്കോക്ക് തുടങ്ങിയ ഡിസൈനർമാരും റോബർട്ട് കിൻക്ൽ, അഞ്ജലി സുഡ്, ബിംഗ് ചെൻ തുടങ്ങിയ ബിസിനസ് പ്രമുഖരും ആഘോഷത്തിന്‍റെ ഭാഗമായി.



