സിജോയ് പറപ്പള്ളില്‍
ഡാളസ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക സീനിയർ അംഗങ്ങളുടെ “ജോയ്” മിസിസ്ട്രിയുടെ നേതൃത്വത്തിൽ ഉല്ലാസനൗക പ്രോഗ്രാം ക്രമീകരിച്ചു. മരീന ഈഗിൾ പോയിന്റിൽ നിന്ന് നടത്തിയ 4 മണിക്കൂർ ഉല്ലാസ യാത്ര ഏവർക്കും നവ്യാനുഭവമായിരുന്നു. എല്ലാം മറന്ന് പാടാനും ആടാനും ഭക്ഷിക്കാനും അവർ ശ്രമിച്ചു.

സായാഹ്നം സഫലമാക്കാൻ ഇതുപോലെ ഒത്ത് ചേരൽ സഹായിക്കും എന്ന് ഫാ. ബിൻസ് ചേത്തലിൽ തന്റെ സന്ദേശത്തിൽ പറഞ്ഞു. പ്രസിഡന്റ് തിയോഫിൽ ചാമക്കാല പരുപാടി കോർഡിനേറ്റ് ചെയ്തു.




