Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaസെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ മാർ ഇഗ്നാത്തിയോസിന്റെ ഓർമ പെരുന്നാൾ

സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ മാർ ഇഗ്നാത്തിയോസിന്റെ ഓർമ പെരുന്നാൾ

ജോർജ് കറുത്തേടത്ത്

ഡാലസ് ∙ ഡാലസ് സെന്റ് ഇഗ്നേഷ്യസ് ജാക്കബൈറ്റ് സിറിയൻ ക്രിസ്ത്യൻ കത്തീഡ്രലിലെ മാർ ഇഗ്നാത്തിയോസിന്റെ ഓർമ പെരുന്നാളും 48–ാമത് വാർഷികാഘോഷവും, ഒക്ടോബർ 17, 18,19 തീയതികളിൽ ഇടവക മെത്രാപ്പൊലീത്ത യെൽദൊ മാർ തീത്തോസിന്റെ സാന്നിധ്യത്തിൽ നടക്കും.

12ന് കുർബാനാനന്തരം ഫാ. മാർട്ടിൻ ബാബു(അസോസിയേറ്റ് വികാരി) , ഫാ. ഏലിയാസ് എരമത്ത് (മുൻ വികാരി) എന്നിവരുടെയും ഒട്ടനവധി വിശ്വാസികളുടെയും സാന്നിധ്യത്തിൽ ഫാ. ബേസിൽ ഏബ്രഹാം കൊടി ഉയർത്തി പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

17ന് വൈകിട്ട് 6 മണിക്ക് സുറിയാനിയിലുള്ള ശിമൊ നമസ്കാരവും, തുടർന്ന് ഭക്തസംഘടനകളുടെ വാർഷികാഘോഷവും നടക്കും. വാർഷികാഘോഷതതോടനുബന്ധിച്ച് വിവിധ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കലാപരിപാടികളുടെ അവസാനഘട്ട പരിശീലനങ്ങൾ പൂർത്തിയായി വരുന്നു. നാടക ആവിഷ്കാരം ഈ വർഷത്തെ കൾച്ചറൽ പ്രോഗ്രാമിന് മാറ്റുകൂട്ടും.

അന്നേ ദിവസം വൈകിട്ട് 6.30 മുതൽ നാടൻ ലൈവ് തട്ടുകടയും ക്രമീകരിച്ചിട്ടുണ്ട്. 18ന് രാവിലെ 8 മണിക്ക് കുർബാനയും വൈകിട്ട് 6.30ന് മെത്രാപ്പൊലീത്തക്ക് സ്വീകരണവും തുടർന്ന് സന്ധ്യാപ്രാർഥനക്കുശേഷം പ്രദക്ഷിണവും . തുടർന്ന് ഫാ. എം ജെ ദാനിയേൽ(നോബിൾ അച്ചൻ, സെന്റ് മേരീസ് ചർച്ച് ഹൂസ്റ്റൺ) വചനപ്രഘോഷണം നടത്തും.

19ന് രാവിലെ 9 മണിക്ക് മെത്രാപ്പൊലീത്തായുടെ പ്രധാന കാർമികത്വത്തിലും വൈദികരുടെ സഹകാർമികത്വത്തിലും മൂന്നിന്മേൽ കുർബാന അർപ്പിക്കും. ശനി, ഞായർ, ദിവസങ്ങളിൽ മുത്തുക്കുട, കൊടി, വർണ്ണക്കുട തുടങ്ങിയ പള്ളി ഉപകരണങ്ങളുമേന്തി ചെണ്ടമേള വാദ്യങ്ങളുടെ അകമ്പടിയോടെ നടത്തപ്പെടുന്ന പ്രദക്ഷിണത്തിൽ ഒട്ടനവധി വിശ്വാസികൾ പങ്കുചേരും. ഗായകസംഘം ഭക്തി സാന്ദ്രമായ ഗാനങ്ങൾ ആലപിക്കും.

പെരുന്നാൾ ക്രമീകരണങ്ങളുടെ സുഗമമായ നടത്തിപ്പിനായി ഫാ. ബേസിൽ അബ്രഹാം(വികാരി) ഫാ.മാർട്ടിൻ ബാബു(അസോസിയേറ്റ് വികാരി) ബിജു തോമസ്(സെക്രട്ടറി, ജോസഫ് ജോർജ്(ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തിൽ, പള്ളി മാനേജിങ് കമ്മിറ്റി വിപുലമായ ഒരുക്കങ്ങൾ ചെയ്തു വരുന്നു.

ഈ വർഷത്തെ പെരുന്നാൾ നടത്തുന്നത് ബേണി ചെറിയാൻ, എൽദൊ മാത്യു, സിബി മാത്യു, കുരിയാക്കോസ് മങ്കലാംകുന്നേൽ, റോബിൻ മാത്യു, സിബി മാത്യു എന്നിവരുടെ കുടുംബാംഗങ്ങളാണ്.

(വാർത്ത അയച്ചത് ∙ ജോർജ് കറുത്തേടത്ത്)

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments