Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaജേക്കബ് മാടമന (87) അന്തരിച്ചു

ജേക്കബ് മാടമന (87) അന്തരിച്ചു

പി. സി. മാത്യു, ഗാർലാൻഡ്

ഡാളസ്: ഗാർലാൻഡ് സിറ്റിയിൽ ഗ്രേസ് ഇൻഷുറൻസ് ഏജൻസി ബിസിനസ് സ്ഥാപകനും സെയിന്റ് തോമസ് സീറോ മലബാർ ചർച് (ഗാർലാൻഡ്) അംഗവുമായ ജിൻസ് മാടമനയുടെ പിതാവ് ജേക്കബ് മാട മന, ഒക്ടോബോർ 13 ന് തന്റെ ചേർത്തലയിലുള്ള ഭവനത്തിൽ വച്ച് ഈ ലോകത്തോട് യാത്ര പറഞ്ഞു. പരേതയായ മറിയാമ്മ ഈരാറ്റുപുഴയാണ്‌ ഭാര്യ. മക്കളുടെയും ജാമാതാക്കളുടെയും പേരുകൾ താഴെ കൊടുത്തിരിക്കുന്നു:

ജോസി മാടമനയും ഭാര്യ ടെസ്സിയും (ഓസ്‌ട്രേലിയ)
ജെസ്സി റോയും ഭർത്താവ് റോയ് വാതപ്പള്ളിലും
ജോണി മാടമനയും ഭാര്യ സുനിയും
ജോജി മാടമനയും ഭാര്യ സുസ്മിയും
ജോമി മാടമനയും ഭാര്യ സിനിയും
ജോളി മാടമനയും ഭാര്യ മിനിയും
ജിൻസ് മാടമനയും ഭാര്യ മേരിലിനും

ശവസംസ്‌കാര ശുശ്രൂഷ 2025 ഒക്ടോബർ 16-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 3:30ന് ചെർത്തല മുട്ടം സെന്റ് മേരീസ് ഫോറേനാ കത്തോലിക്കാ പള്ളിയിൽ നടക്കും. തന്റെ പിതാവിനെ യാത്ര അയക്കുന്നതിനായി ജിൻസ് നാട്ടിലേക്കു തിരിച്ചു.

ബന്ധപ്പെടുവാൻ ആഗ്രഹിയ്ക്കുന്നവർ: താഴെ കൊടുത്തിരിക്കുന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കു വിളിക്കാവുന്നതാണ്. +1 214 734 9999.

കേരള അസോസിയേഷൻ ഓഫ് ഡാളസ്, ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ, ഡാളസ് മലയാളി അസോസിയേഷൻ മുതലായ സംഘടനകളും സെയിന്റ് തോമസ് സീറോ മലബാർ ചർച് (ഗാർലാൻഡ്) അംഗങ്ങളും അനുശോചനം അറിയിച്ചു.

(വാർത്ത: പി. സി. മാത്യു, ഗാർലാൻഡ്)

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments