Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമാർത്തോമ്മ സൗത്ത് ഈസ്റ്റ് റീജണൽ സേവികാ സംഘം റീജണൽ മീറ്റിങ്ങും ടാലന്റ് ഫെസ്റ്റും അവിസ്മരണീയമായി

മാർത്തോമ്മ സൗത്ത് ഈസ്റ്റ് റീജണൽ സേവികാ സംഘം റീജണൽ മീറ്റിങ്ങും ടാലന്റ് ഫെസ്റ്റും അവിസ്മരണീയമായി

ഷാജി രാമപുരം

ന്യൂയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന സൗത്ത് ഈസ്റ്റ് റീജണൽ സേവികാ സംഘത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ മാസം പതിനൊന്നാം തീയതി ശനിയാഴ്ച സെന്റ്.തോമസ് മാർത്തോമ്മ ചർച്ച് ഡെലവെയർ വാലിയിൽ വെച്ച് നടത്തപ്പെട്ട റീജണൽ മീറ്റിങ്ങും ടാലന്റ് ഫെസ്റ്റും അവിസ്മരണീയമായി.

റവ.ഷെറിൻ ടോം മാത്യൂസിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട സമ്മേളനത്തിൽ ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് മാർത്തോമ്മ ഇടവക വികാരി റവ.ജോസി ജോസഫ് മുഖ്യ സന്ദേശം നൽകി. റവ.അരുൺ സാമുവേൽ വർഗീസ് പ്രാരംഭ പ്രാർത്ഥനയും, റവ.ഫിലിപ്പോസ് ജോൺ സ്വാഗതവും ആശംസിച്ചു. തുടർന്ന് നടന്ന കലാ മത്സരങ്ങളിൽ ഗ്രൂപ്പ് സോങ് മത്സരത്തിൽ റെഡീമർ മാർത്തോമ്മ ചർച്ച് ഒന്നാം സ്ഥാനവും, ബാൾട്ടിമോർ മാർത്തോമ്മ ചർച്ച് രണ്ടാം സ്ഥാനവും, സെന്റ്. തോമസ് മാർത്തോമ്മ ചർച്ച് ഡെലവെയർ വാലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി .

ബൈബിള്‍ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം റെഡീമർ മാർത്തോമ്മ പള്ളിയും,രണ്ടാം സ്ഥാനം സെയിന്റ് സ്റ്റീഫൻസ് മാർത്തോമ്മ പള്ളിയും, മൂന്നാം സ്ഥാനം ഫിലാഡല്‍ഫിയ മാർത്തോമ്മ പള്ളിയും നേടി. ബൈബിൾ റീഡിങ് (മലയാളം & ഇംഗ്ലീഷ് )18 വയസ്സ് മുതൽ 49 വയസ്സ് പ്രായമുള്ളവർക്കും, 50 വയസ്സിന് മുകളിൽ പ്രായമായവർക്കും വേണ്ടി നടത്തപ്പെടുകയുണ്ടായി. റവ.ജോസി ജോസഫ് , സിൻസി മാത്യൂസ്, ജിതിൻ കോശി, എസ്ഥേർ ഫിലിപ്പ് എന്നിവർ മത്സര വിധികർത്താക്കൾ ആയി പ്രവർത്തിച്ചു .

റീജിയണല്‍ സെക്രട്ടറിയും, ഭദ്രാസന സേവികാ സംഘം സെക്രട്ടറിയുമായ നോബി ബൈജു പങ്കെടുത്ത ഏവര്‍ക്കും നന്ദി അറിയിച്ചു. ഏകദേശം ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം റവ. ടിറ്റി യോഹന്നാന്റെ പ്രാർത്ഥനയോടും, റവ. ജോസി ജോസഫിന്റെ ആശീർവ്വാദത്തോടും കൂടി സമാപിച്ചു .

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments