Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇന്ത്യക്കാര്‍ സാമ്പത്തികമായി ചൂഷണം ചെയ്യുന്നു, നാടുകടത്തണമെന്ന് ഫ്‌ളോറിഡ ഗവര്‍ണറുടെ പ്രസ്താവന വിവാദത്തിലായി

ഇന്ത്യക്കാര്‍ സാമ്പത്തികമായി ചൂഷണം ചെയ്യുന്നു, നാടുകടത്തണമെന്ന് ഫ്‌ളോറിഡ ഗവര്‍ണറുടെ പ്രസ്താവന വിവാദത്തിലായി

ഫ്‌ളോറിഡ: ഇന്ത്യക്കാര്‍ സാമ്പത്തികമായി ചൂഷണം ചെയ്യുന്നുവെന്നും അവരെ നാടുകടത്തണമെന്നും പറഞ്ഞ് ഫ്‌ളോറിഡ ഗവര്‍ണറുടെ പ്രസ്താവന വിവാദത്തിലായി. ഫ്ലോറിഡ കൗണ്‍സിലര്‍ ചാന്‍ഡ്ലര്‍ ലാംഗെവിനാണ് വിവാദ പ്രസ്താവന നടത്തിയത്.

അമേരിക്ക അമേരിക്കക്കാര്‍ക്കുമാത്രമുള്ളതാണെന്നും അദ്ദേഹം ഒന്നിലധികം പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇതിന്റെ പേരില്‍ അദ്ദേഹം വ്യാപക വിമര്‍ശനവും നേരിടുന്നുണ്ട്. ശനിയാഴ്ച അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ സിറ്റി കൗണ്‍സിലും വിമര്‍ശനമുന്നയിച്ചിരുന്നു. അദ്ദേഹത്തെ താക്കീതു ചെയ്യുകയും ഇനി ഏതെങ്കിലും കാര്യങ്ങള്‍ അജന്‍ഡയില്‍ ഉള്‍പ്പെടുത്തുന്നതിനു മുന്‍പ് ലാംഗെവിന്‍ സമവായം നേടിയെടുക്കണമെന്നും ഇല്ലെങ്കില്‍ സിറ്റി കൗണ്‍സിലില്‍ അവതരിപ്പിക്കാനാകില്ലെന്നുമാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ, കൗണ്‍സിലിലെ അഭിപ്രായ പ്രകടനങ്ങളില്‍നിന്ന് ലാംഗെവിനെ വിലക്കുകയും കമ്മിറ്റികളില്‍നിന്ന് അദ്ദേഹത്തെ നീക്കം ചെയ്യുകയും ചെയ്തെന്ന് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

”അമേരിക്കയെക്കുറിച്ച് കരുതലുള്ള ഒരു ഇന്ത്യക്കാരനുമില്ല. അവര്‍ നമ്മളെ സാമ്പത്തികമായി ചൂഷണം ചെയ്യാനും ഇന്ത്യയെയും ഇന്ത്യക്കാരെയും സമ്പന്നരാക്കാനുമാണ് ഇവിടെയുള്ളത്. അമേരിക്ക അമേരിക്കക്കാര്‍ക്കു വേണ്ടിയുള്ളതാണ്”ഡിലീറ്റ് ചെയ്ത പോസ്റ്റുകളില്‍ ഒന്നില്‍ ലാംഗെവിന്‍ കുറിച്ചു.

വിവാദങ്ങളെത്തുടര്‍ന്ന് തന്റെ ഒരു പോസ്റ്റ് അദ്ദേഹം ഡിലീറ്റ് ചെയ്തിരുന്നു. അദ്ദേഹം പദവി രാജിവയ്ക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments