Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഡോ.മാത്യു വൈരമൺ സ്റ്റാഫ്‌ഫോർഡ് സിറ്റി പ്ലാനിങ് ആൻഡ് സോണിങ് കമ്മീഷൻ ചെയർമാൻ

ഡോ.മാത്യു വൈരമൺ സ്റ്റാഫ്‌ഫോർഡ് സിറ്റി പ്ലാനിങ് ആൻഡ് സോണിങ് കമ്മീഷൻ ചെയർമാൻ

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഡോ.അഡ്വ.മാത്യു വൈരമണ്ണിനെ സ്റ്റാഫ്‌ഫോർഡ് സിറ്റി പ്ലാനിങ് ആൻഡ് സോണിങ് കമ്മീഷൻ ചെയർമാനായി തിരഞ്ഞെടുത്തു.

സ്റ്റാഫ്‌ഫോർഡ് സിറ്റിയിൽ പ്ലാനിംഗ് ആൻഡ് സോണിങ് കമ്മീഷൻ കമ്മീഷണർ ആയി പ്രവർത്തനം ആരംഭിച്ച വൈരമൺ പിന്നീട് കമ്മീഷന്റെ വൈസ് ചെയർ ആയി. ഇപ്പോൾ ഏഴംഗ കമ്മീഷണർമാരുടെ ചെയർമാനായി കൂടുതൽ അധികാരവും ഉത്തരവാദിത്വമുള്ള ചുമതലയിലേക്കു പ്രവേശിച്ചു. ഒരു ഇന്ത്യൻ വംശജൻ ഈ പദവിയിലെത്തുന്നത് ഇതാദ്യമാണ്.

സിറ്റിയിൽ സമർപ്പിക്കുന്ന പ്ളാറ്റ് , സൈറ്റ് പ്ലാൻ, സോണിങ് കേസുകൾ സിറ്റിയുടെ ചട്ടപ്രകാരവും സാങ്കേതിക നിർദ്ദേശത്തിന് അനുസരിച്ചുമാണോ എന്ന് പ്രാഥമികമായി പരിശോധിക്കുന്നത് പ്ലാനിംഗ് ആൻഡ് സോണിങ് കമ്മിഷനാണ്. അത് പോലെ സിറ്റിയുടെ വികസനം കോപ്രിഹെൻസീവ് പ്ലാനിന്റെ അടിസ്ഥാനത്തിലാണെന്ന് ഉറപ്പു വരുത്തുന്നതും ഈ കമ്മീഷനാണ്.

സ്റ്റാഫോർഡ് സിറ്റി മേയറും മലയാളിയുമായ കെൻ മാത്യു വൈരമണിനെ സ്റ്റാഫോർഡ് സിറ്റിയുടെ ചാർട്ടർ റിവ്യൂ കമ്മീഷനിലെ ഒരു അംഗമായും നിയമിച്ചു.
സിറ്റി ചാർട്ടറിങ് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ഏഴു അംഗംങ്ങളാണ് ഈ കമ്മീഷനിൽ ഉള്ളത്. അവർ സിറ്റിയുടെ ചാർട്ടർ പരിശോധിച്ചു അതിൽ എന്തെങ്കിലും ഭേദഗതികൾ ആവശ്യമെങ്കിൽ സിറ്റി കൗൺസിളിൽ നിർദ്ദേശങ്ങൾ നൽകും.

പരിചയ സമ്പന്നനായ അഭിഭാഷകനും നിയമ അധ്യാപകനുമായ വൈരമണ്ണിന്റെ സേവനം സ്റ്റാഫ്‌ഫോർഡ് സിറ്റിക്ക് ഒരു മുതൽക്കൂട്ടായിരിക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments