Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaജോബി ഊരാളിൽ 16-ാമത് കെസിസിഎൻഎ കൺവൻഷൻ ചെയർപഴ്സണ്‍

ജോബി ഊരാളിൽ 16-ാമത് കെസിസിഎൻഎ കൺവൻഷൻ ചെയർപഴ്സണ്‍

റ്റാംപ(ഫ്ലോറിഡ): ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലെ ബ്രോവാർഡ് കൗണ്ടി കൺവൻഷൻ സെന്ററിൽ, 2026 ഓഗസ്റ്റ് 6 മുതൽ 10 വരെ നടക്കുന്ന 16-ാമത് കെസിസിഎൻഎ നാഷനൽ കൺവൻഷൻ ചെയർപഴ്സനായി ജോബി ഊരാളിലിനെ തിരഞ്ഞെടുത്തായി ആതിഥേയ യൂണിറ്റുകളിലൊന്നായ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് സെൻട്രൽ ഫ്ലോറിഡ (KCCCF – റ്റാംപ) എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ജയ്മോൾ മൂശാരിപ്പറമ്പിൽ അറിയിച്ചു.

കെസിസിസിഎഫ് – റ്റാംപ യൂണിറ്റിലെ സജീവ മെംബറായ ജോബി ഊരാളിൽ കെസിസിഎൻഎയുടെ റ്റാംപ റീജനൽ വൈസ് പ്രസിഡന്റാണ്. റ്റാംപ യൂണിറ്റിൽ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചുട്ടുള്ള ജോബി തന്റെ സജീവ പങ്കാളിത്തം വഴി നിരവധി വലിയ പരിപാടികൾ സംഘടിപ്പിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. കെസിസിഎൻഎ നാഷനൽ കൗൺസിലിൽ പല ടേമുകളിൽ റ്റാംപ യൂണിറ്റിനെ അദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട്.

‘ക്നാനായ കൺവൻഷൻ ഏകോപിപ്പിക്കുന്നതിനുള്ള ജോബി ഊരാളിലിന്റെ കഴിവുകളിലും സംഘാടക വൈദഗ്ധ്യത്തിലും ഞങ്ങൾക്ക് തികഞ്ഞ വിശ്വാസമുണ്ട്. ഈ കൺവൻഷന് നേതൃത്വം നൽകാനുള്ള ശരിയായ വ്യക്‌തി ജോബി ഊരാളിലാണ്, അദ്ദേഹത്തിന്റെ ലോജിസ്റ്റിക്കൽ കൈകാര്യം ചെയ്യലും പരിപാടിയുടെ സംഘാടന വൈവിധ്യവും ഭാവിയിലെ ക്നാനായ കൺവൻഷനുകളുടെ ഒരു രൂപരേഖയായിരിക്കുമെന്ന്’ കെസിസിഎൻഎ പ്രസിഡന്റ് ജെയിംസ് ഇല്ലിക്കലും കെസിസിസ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയും വ്യക്തമാക്കി.

കെസിസിസിഎഫ് – റ്റാംപ യൂണിറ്റിനോടൊപ്പം 16-ാമത് കെസിസിഎൻഎ നാഷനൽ കൺവൻഷന് ആതിഥേയത്വം വഹിക്കുന്നത് മയാമി (KCASF) യൂണിറ്റാണ്.
(വാർത്ത അയച്ചത്: ബൈജു ആലപ്പാട്ട്)

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments