Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഗ്രേറ്റർ ഹ്യൂസ്റ്റൺ മലയാളി അസോസിയേഷന്‍റെ പാസ്‌പോർട്ട് ഫെയർ 25-ന്

ഗ്രേറ്റർ ഹ്യൂസ്റ്റൺ മലയാളി അസോസിയേഷന്‍റെ പാസ്‌പോർട്ട് ഫെയർ 25-ന്

ഹ്യൂസ്റ്റൺ : ഗ്രേറ്റർ ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ്റെ (MAGH) ആഭിമുഖ്യത്തിൽ പാസ്‌പോർട്ട് ഫെയർ സംഘടിപ്പിക്കുന്നു. ഒക്ടോബർ 25 ശനിയാഴ്ച രാവിലെ എട്ടു മുതൽ ഉച്ചക്ക് പന്ത്രണ്ട് വരെ സ്റ്റാഫോർഡിലെ കേരള ഹൗസിലാണ് (1415 Packer Ln., Stafford, TX 77477) പാസ്‌പോർട്ട് ഫെയർ സജ്ജീകരിച്ചിരിക്കുന്നത്. വിദേശയാത്രകൾ പദ്ധതിയിടുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. എന്നാൽ, പങ്കെടുക്കുന്നവർക്ക് രജിസ്ട്രേഷൻ നിർബന്ധമാണ്.

പുതിയ പാസ്‌പോർട്ടിനും പാസ്‌പോർട്ട് പുതുക്കുന്നതിനും DS-11 അപേക്ഷ ഫോറം ആവശ്യമാണ്. പാസ്‌പോർട്ട് ഫോട്ടോ എടുക്കുന്നതിനുള്ള സൗകര്യം 15 ഡോളർ ഫീസോടെ ഫെയറിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് (281) 341-4509 എന്ന നമ്പറിൽ ബന്ധപ്പെടണം. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (MAGH) പ്രസിഡന്റ് ജോസ് കെ. ജോൺ, സെക്രട്ടറി രാജേഷ് വർഗ്ഗീസ്, ട്രഷറർ സുജിത് ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള മാഗ് കമ്മറ്റി പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments