Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsട്രംപിന് തിരിച്ചടി; പലസ്തീനെ അംഗീകരിക്കണമെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും

ട്രംപിന് തിരിച്ചടി; പലസ്തീനെ അംഗീകരിക്കണമെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും

വാഷിങ്ടൺ : പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കേണ്ടതില്ലെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിന് വിരുദ്ധമാണ് അമേരിക്കൻ പൊതുജനാഭിപ്രായമെന്ന് റോയിട്ടേഴ്സ്/ഇപ്സോസ് പോൾ റിപ്പോർട്ട്. മിഡിൽ ഈസ്റ്റിൽ ദ്വിരാഷ്ട്ര പരിഹാരം ഉണ്ടാകാനായി, പലസ്തീൻ രാഷ്ട്രത്തെ അമേരിക്ക അംഗീകരിക്കുന്നതിനെ 59% അമേരിക്കക്കാരും പിന്തുണയ്ക്കുന്നു.

ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിൽ പോലും 41% പേർ ഈ നിലപാടിന് അനുകൂലമാണ്. 2023 ഒക്ടോബറിലെ ആക്രമണത്തിന് ശേഷം ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടി അതിരുകടന്നതാണെന്ന് 60% പേർ അഭിപ്രായപ്പെട്ടു, ഇത് ട്രംപിന്റെ ഇസ്രയേൽ അനുകൂല നിലപാടിൽ നിന്ന് വ്യത്യസ്തമാണ്.

ഈ മാസം ഇസ്രയേൽ-ഹമാസ് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ച ട്രംപിന്റെ നടപടിയെ 51% പേർ അംഗീകാരിച്ചു. വെടിനിർത്തലിന് തൊട്ടുമുമ്പ് 33% ആയിരുന്ന ട്രംപിന്റെ വിദേശനയ പിന്തുണ പുതിയ പോൾ ഫലത്തിൽ 38% ആയി ഉയർന്നിട്ടുണ്ട്. രാജ്യവ്യാപകമായി 4,385 പേരിൽ നടത്തിയ ഓൺലൈൻ പോളിലാണ് കണ്ടെത്തൽ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments