Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഉപരോധം കാര്യമാക്കില്ല; ആക്രമണങ്ങള്‍ക്ക് തക്ക മറുപടി നല്‍കും: പുടിന്‍

ഉപരോധം കാര്യമാക്കില്ല; ആക്രമണങ്ങള്‍ക്ക് തക്ക മറുപടി നല്‍കും: പുടിന്‍

മോസ്കോ : റഷ്യൻ എണ്ണ കമ്പനികൾക്കതിരായ യുഎസ് ഉപരോധങ്ങള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. വാഷിങ്ടണിന്റെയോ മറ്റേത് രാജ്യത്തിന്റെയോ സമ്മർദങ്ങൾക്കു മുന്നിൽ മോസ്കോ തലകുനിക്കില്ലെന്ന് പുട്ടിൻ പറഞ്ഞു. റഷ്യൻ പ്രദേശങ്ങൾ ലക്ഷ്യംവച്ചുള്ള ഏതു ആക്രമണത്തിനും വളരെ ഗൗരവമേറിയതും രൂക്ഷമായ മറുപടിയുണ്ടാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. റഷ്യ – യുഎസ് ബന്ധത്തെ ശക്തിപ്പെടുത്താത്ത ‘ശത്രുതാപരമായ പ്രവർത്തി’ എന്നാണ് യുഎസ് ഉപരോധത്തെ പുട്ടിൻ വിശേഷിപ്പിച്ചത്.

യുഎസ് ഉപരോധങ്ങൾ സൗഹൃദപരമല്ലാത്ത പ്രവൃത്തിയാണെന്നും അവ ചില പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെങ്കിലും, അവ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ലയെന്നും പുട്ടിൻ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments