ബിജു മുണ്ടക്കൽ പി ആർ ഓ
ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗവും ഫോമാ ,ഫൊക്കാന പ്രതിനിധികളുടെ തെരഞ്ഞെടുപ്പും ഒക്ടോബർ 26 ഞായറാഴ്ച വൈകിട്ട് 3.30 ന് അസോസിയേഷൻ ഹാളിൽ നടക്കും .
2023-25 കാലയളവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിനാൽ 2025-27-ലേക്കുള്ള ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞയും ചുമതല കൈമാറൽ ചടങ്ങും ഇതോടനുബന്ധിച്ച് നടക്കുമെന്ന് പ്രസിഡന്റ് ജെസ്സി റിൻസി,സെക്രട്ടറി ആൽവിൻ ഷിക്കോർ,ട്രെഷറർ മനോജ് അച്ചേട്ട് എന്നിവർ അറിയിച്ചു .
പ്രസ്തുത ജനറൽ ബോഡി മീറ്റിങ്ങിലേക്ക് എല്ലാ ചിക്കാഗോ മലയാളി അസോസിയേഷൻ അംഗങ്ങളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.



