നയാഗ്ര/കാനഡ ∙ കാനഡയിൽ വീണ്ടുമൊരു ക്രിസ്മസ് കാലത്തെ വരവേൽക്കാൻ ഒരുങ്ങി സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾ മലങ്കര കാത്തലിക് പള്ളി. ക്രിസ്തുമസ് ആഘോഷങ്ങൾക്കു മാറ്റു കൂട്ടാനായി പള്ളി അവതരിപ്പിക്കുന്ന ‘ജിംഗിൾ ബെൽസ്’ എക്യുമെനിക്കൽ കാരൾ ആൻഡ് ഡാൻസ് മത്സരത്തിന്റെ നാലാമത് സീസൺ നവംബർ 22ന് നടക്കും.
നയാഗ്ര വെള്ളച്ചാട്ടത്തിനടുത്ത് സ്ഥിതി ചെയ്യുന്ന നയാഗ്ര ഫോൾസ് കൺവെൻഷൻ സെന്ററാണ് ഇത്തവണത്തെ ആഘോഷ രാവിന് വേദിയാകുക. വൈകിട്ട് 5ന് ആരംഭിക്കുന്ന പരിപാടികൾ രാത്രി വൈകുംവരെ നീണ്ടുനിൽക്കും. കാരൾ ഗാനം, ഡാൻസ് എന്നീ രണ്ട് വിഭാഗങ്ങളിലായാണ് ഇത്തവണ മത്സരം നടക്കുകയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒന്റാറിയോയിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളിൽ നിന്നായി 250–ഓളം കലാകാരന്മാർ മത്സരത്തിൽ പങ്കെടുക്കും. ആകെ 10,000 ഡോളറിലധികം സമ്മാനത്തുകയും എവർ റോളിങ് ട്രോഫികളുാണ് സമ്മാനം. ഒന്നാം സമ്മാനം: 2500 ഡോളർ, രണ്ടാം സമ്മാനം: 1500 ഡോളർ, മൂന്നാം സമ്മാനം: 1000 ഡോളർ.
ആദ്യ വർഷം 7 ടീമുകളും രണ്ടാം വർഷം13 ടീമുകളും, മൂന്നാം വർഷം17 ടീമുകളും പരിപാടിയിൽ പങ്കെടുത്തു. ഇക്കുറി കൂടുതൽ ടീമുകളെ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. ഫാദർ അജി വർഗീസ്, സെക്രട്ടറി ബിന്ദു തോമസ്, റീൽട്ടറും പരിപാടിയുടെ മെഗാ സ്പോൺസറുമായ ബിനീഷ്, പ്ലാറ്റിനം സ്പോൺസറായ തൃപ്തി കാറ്ററിംഗ് ഉടമ അനീഷ് ചാക്കോ , കമ്മിറ്റി മെമ്പർമാരായ ടോം ചെറിയാൻ, മെജോ മാത്യു, വിമൽ ജോർജ് , ജിജിൻ ഷിന്റോ, സുമി ജിജോ, എംസിയായ ലിജി സാജൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക്:
ഫാ. അജി വർഗീസ് (+1 289 257 6121)
ബിന്ദു തോമസ് എബ്രഹാം (+1 (289) 689-1255)
ലാക്സ് തോമസ് (+1 (289) 828-0231)



