ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ മിഷ്യൻ ലീഗ് കുട്ടികൾ “കാരുണ്യനിലം” ഒരുക്കാൻ മിഷൻ കാർണിവൽ അതിമനോഹരമാക്കി ഏവരുടെയും പങ്കാളിത്തത്തോടെ നടത്തി.. മിഷൻ ഞായർ ദിനത്തിൽ കുട്ടികളുടെ നേതൃത്വത്തിൽ മിഷൻ സ്റ്റാളുകൾ ഒരുക്കി അതിൽ നിന്നും ലഭിക്കുന്ന തുക പാവപ്പെട്ട കർഷകർക്ക് ” കാരുണ്യനിലം” പദ്ധതിക്ക് നൽകുന്നു.
ഫാ.ഡേവിഡ് ചിറമേൽ അച്ചന്റെ നേതൃത്വത്തിൽ പാവപ്പെട്ട കർഷകർക്ക് 10 സെന്റ് സ്ഥലം കൃഷിക്കായി ഒരുക്കി ,പച്ചക്കറി തൈകൾ നട്ട് , ചുറ്റും വേലികൾ കെട്ടി സംരക്ഷിച്ച് ഒരു വർഷത്തേക്കായ് നൽകുന്നു.. അവിടെ കൃഷി ചെയ്ത് കിട്ടുന്ന വിഭവങ്ങൾ വിറ്റ് അവർക്ക് സമ്പാദ്യം സ്വന്തമാക്കാവുന്നതാണ്.
എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ റോലൂക്ക് കളത്തിൽ, മെറിൽ കുളങ്ങര, റെയിസ കൊടുന്നനാംകുന്നേൽ, എമിലി പുത്തൻ മഠത്തിൽ, ട്രീസ ചാമക്കാലയിൽ എന്നിവർ വിശ്വാസ പരിശീലകരോട് ഒപ്പം നേതൃത്വം നൽകി. . വികാരി ഫാ. ബിൻസ് ചേത്തലിൽ കൈക്കാരൻമാരുടെയും മറ്റ് മിനീസ്ട്രികളുടെയും സഹകരണത്തോടെ മിഷൻ കാർണിവലിനുള്ള ക്രമീകരണങ്ങൾ ഒരുക്കി. വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെയും യൂത്ത് മിനിസ്ട്രിയുടെയും സജീവ സാന്നിധ്യം കുട്ടികൾക്ക് ആവേശമായി മാറി.



