Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഹ്യൂസ്റ്റണിൽ ഇടുക്കി നവോദയ സംഗമം ശനിയാഴ്ച

ഹ്യൂസ്റ്റണിൽ ഇടുക്കി നവോദയ സംഗമം ശനിയാഴ്ച

ഹ്യൂസ്റ്റൺ : വടക്കൻ അമേരിക്കയിലുള്ള ഇടുക്കി നവോദയ വിദ്യാലയത്തിലെ പൂർവവിദ്യാർഥികളുടെ സംഗമം നവംബർ ഒന്ന് ശനിയാഴ്ച നടക്കും. ഹാംപ്റ്റൺ ഇൻ ആൻഡ് സ്വീറ്റ്സിൽ രാവിലെ പത്ത് മുതൽ രണ്ടു മണി വരെയാണ് സംഗമം. വിവിധ പ്രദേശങ്ങളിൽനിന്നായി അറുപതോളം അംഗങ്ങൾ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ചിലരുടെ കുടുംബാംഗങ്ങളും എത്തിച്ചേരുന്നുണ്ട്.

യുഎസ്സിൽനിന്നുള്ള ജിമ്മി ജോസ് (ടെക്സസ്), രാഹുൽ സോമൻ, അഞ്ജു പിള്ള (ഹ്യൂസ്റ്റൺ), കാനഡയിൽനിന്നുള്ള മുഹമ്മദ് റഫീഖ് (കാൽഗറി), ശ്രീകുമാർ (ടൊറൻ്റോ) എന്നിവരാണ് സംഗമത്തിന്‍റെ കോ-ഓർഡിനേറ്റർമാർ. സംഗമവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ജിമ്മി ജോസുമായി ബന്ധപ്പെടണം (972) 369-3047).

പിന്നാക്ക മേഖലകളിൽ മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുന്നതിനായി രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1986ൽ ആരംഭിച്ച നവോദയ പദ്ധതിയിൽ കേരളത്തിൽ ആരംഭിച്ച നാലു വിദ്യാലയങ്ങളിലൊന്നാണ് ഇടുക്കിയിലേത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments