വാഷിങ്ടൺ: വിദേശികളുടെ വർക് പെർമിറ്റ് കാലാവധി സ്വമേധയാ നീട്ടുന്ന സംവിധാനവും യു.എസ് നിർത്തി. ഇനിമുതൽ വർക് പെർമിറ്റ് കാലാവധി പുതുക്കുന്നത് ‘ആവശ്യമായ പരിശോധന നടപടികൾക്കു ശേഷ’മായിരിക്കും. ഇന്ത്യയിൽനിന്നടക്കമുള്ള ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ നേരിട്ട് ബാധിക്കുന്ന നടപടിയാണിത്.
കുടിയേറ്റ തൊഴിലാളികൾക്ക് എംപ്ലോയ്മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് അനുവദിക്കപ്പെട്ടാൽ അത് നിശ്ചിത കാലാവധിക്കുശേഷം സ്വമേധയാ പുതുക്കാമായിരുന്നു.എന്നാൽ, പുതിയ നിയമപ്രകാരം, ഒക്ടോബർ 30നു ശേഷമുള്ള അപേക്ഷകൾക്ക് ഇത് ബാധകമാകില്ല.



