Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഡാളസ് കേരള അസോസിയേഷൻ കേരളപ്പിറവി ആഘോഷം ആകർഷകമായി

ഡാളസ് കേരള അസോസിയേഷൻ കേരളപ്പിറവി ആഘോഷം ആകർഷകമായി

പി.പി. ചെറിയാൻ

ഡാളസ്: ഡാളസ് കേരള അസോസിയേഷൻ നവംബർ 1ന് സംഘടിപ്പിച്ച 2025 കേരളപ്പിറവി ആഘോഷത്തിൽ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചത് വലിയ ശ്രദ്ധ ആകർഷിച്ചു. ഈ വർഷത്തെ കേരളപ്പിറവി ആഘോഷം വ്യത്യസ്തതയും പുതുമയും നിറഞ്ഞ, കേരളത്തിന്റെ പാരമ്പര്യവും കലാസൗന്ദര്യവും പ്രകടിപ്പിക്കുന്ന ഒരു മഹായാത്രയായിരുന്ന്. വൈകിട്ട് 6 മണിക്ക് സെന്റ് തോമസ് സീറോ മലബാർ ജൂബിലി ഹാളിൽ അഥിതികളെ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.

അമേരിക്കൻ, ഇന്ത്യൻ ദേശീയഗാനാലാപനയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഡാളസ് കേരള അസോസിയേഷന്റെ പ്രസിഡൻറ് പ്രദീപ് നാഗനൂലിൽ സ്വാഗതപ്രസംഗം നടത്തി. ഗാർലാൻഡ് മേയർ ഡിലൻ ഹെൻഡ്രിക് ഈ ചടങ്ങിന്റെ മുഖ്യാതിഥി ആയിരുന്നു. ഗാർലാൻഡ് ബോർഡ് മെമ്പർ പി.സി. മാത്യു, ഷിജു എബ്രഹാം എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

കേരളത്തിന്റെ സമ്പന്നമായ കലാരൂപങ്ങൾ, ഭരതനാട്യം, മോഹിനിയാട്ടം, നാട്ടൻ നൃത്തം, ഒപ്പന, മാർഗംകളി എന്നിവ വേദിയെ മനോഹരമാക്കി. താലന്തുള്ള ഗായകർ അവതരിപ്പിച്ച ഗ്രൂപ്പ് ഗാനങ്ങൾ, മാപ്പിളപ്പാട്ട്, വിവിധ സംഗീതപ്രകടനങ്ങൾ എന്നിവ പ്രേക്ഷകർക്കായി ഒരുക്കിയിരുന്നു.

ഇത്തവണത്തെ കേരളപ്പിറവി ആഘോഷം മലയാളി മങ്കയും ശ്രീമാൻ മത്സരവും ഉൾപ്പെടെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചത് ആകാംക്ഷയുണ്ടാക്കി.

സംഘഗാനം: മനോജ് കൃഷ്ണൻ & ടീം മോഹിനി ആട്ടം: തപസ്യ സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് (കൊറിയോഗ്രാഫി: ദിവ്യസനൽ)
സെമി ക്ലാസിക്കൽ ഡാൻസ്: ടീം നാദ്യം (നൃത്തസംവിധാനം: വിനീത) കുച്ചുപ്പുടി: ഗുരുപറമ്പറ സ്കൂൾ ഓഫ് ആർട്സ് (നൃത്തസംവിധാനം: മഞ്ജു മഞ്ജു, ഹേമ മാലിനി)
ഒപ്പന: ഡാളസ് മൊഞ്ചാത്തീസ് (നൃത്തസംവിധാനം: ദീന റോഡ്രിഗസ്) തിരുവാതിര: ടീം നവരസ (നൃത്തസംവിധാനം: ഇന്ദു അനൂപ്)
ഭരതനാട്യം: ഇസിപിഎ (നൃത്തസംവിധാനം: വാണി ഈശ്വർ) മാപ്പിളപാട്ടുകൾ, നാടൻ നൃത്തം: ടീം നാട്യഗൃഹ (നൃത്തസംവിധാനം: സുമ സിബിൽ)
സെമി ക്ലാസിക്കൽ ഡാൻസ്: ടീം ഉൽസവം (കൊറിയോഗ്രാഫി: അഞ്ജു മനോജും ടീം) മാർഗം കളി: റിഥം ഓഫ് ഡാളസ്

ഈ സാംസ്കാരിക വിരുന്ന് സുതാര്യമായി സംഘടിപ്പിക്കാൻ സഹകരിച്ച എല്ലാവർക്കും അസ്സോസിയേഷൻ സെക്രട്ടറി മഞ്ജിത്ത് കൈനിക്കര നന്ദി പറഞ്ഞു. മെമ്പർഷിപ്പ് ഡയറക്ടർ വിനോദ് ജോർജ് ,എഡിറ്റർ ദീപക് രവീന്ദ്രൻ എന്നിവർ വോളണ്ടിയർമാരെയും പ്രൊസഷൻ ഗ്രൂപ്പിനെയും ഏകോപിപ്പിച്ച് പരിപാടി മികച്ച രീതിയിൽ നടത്താൻ നേതൃത്വം നൽകി. സെക്രട്ടറി മഞ്ജിത് കൈനിക്കരയും ആർട്സ് ഡയറക്ടർ സുബി ഫിലിപ്പ് എന്നിവർ എംസിമാരായിരുന്നു

ഡാളസ് കേരള അസോസിയേഷൻ സംഘടിപ്പിച്ച ഈ കേരളപ്പിറവി ആഘോഷം, മലയാളികളുടെ സാംസ്കാരിക വ്യത്യസ്തതയും സമ്പന്നതയും നിറഞ്ഞ ഒരു അനുഭവമായി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments