Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകോട്ടയം ക്ലബ് ഹൂസ്റ്റൺ ഫാമിലി നൈറ്റ് വർണ്ണാഭമായി

കോട്ടയം ക്ലബ് ഹൂസ്റ്റൺ ഫാമിലി നൈറ്റ് വർണ്ണാഭമായി

ജീമോൻ റാന്നി

ഹൂസ്റ്റൺ : ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോട്ടയം ക്ലബ് ഹൂസ്റ്റൺ നടത്തിയ ഫാമിലി നൈറ്റ് ജനപങ്കാളിത്തത്തോടെയും
വൈവിധ്യമാർന്ന പരിപാടികളോടെയും വിജയകരമായി നടത്തപ്പെട്ടു. ഒക്ടോബർ 18 ശനിയാഴ്ച്ച വൈകിട്ട് ആറുമണിക്ക് സ്റ്റാഫോർഡിലെ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ (മാഗ് ) ആഡിറ്റോറിയത്തിൽ വച്ച് നടത്തിയ ഫാമിലി നൈറ്റിൽ നിരവധി കലാകാരൻമാരുടെയും കലാകാരികളുടെയും കലാ പരിപാടികൾ നടത്തപ്പെട്ടു.

വേണുനാഥ്‌ ഗോപിയുടെ ഈശ്വരപ്രാത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ഷിബു കെ മാണി സ്വാഗതം പറഞ്ഞു. കോട്ടയം ക്ലബ്ബിന്റെ ആരംഭം മുതൽ ഇതുവരെയും പ്രവർത്തിച്ചവരെ അനുസ്മരിച്ചുകൊണ്ടും ഭാവി പരിപാടികളുടെ രൂപരേഖയും അവതരിപ്പിച്ചുകൊണ്ടുള്ളതായിരുന്നു സ്വാഗത പ്രസംഗം. സ്വാഗത പ്രസംഗത്തിനുശേഷം വിശിഷ്‌ഠാതിഥി ആയിരുന്ന
സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യു പ്രമുഖ മാധ്യമ പ്രവർത്തകനും കോളമിനിസ്റ്റുമായ ബ്ലെസ്സൺ ഹൂസ്റ്റൺ എന്നിവർ ആശംസകൾനേർന്നുകൊണ്ട് സംസാരിച്ചു.

അതിനുശേഷം കോട്ടയം ജില്ലയുടെ പൈതൃകത്തേയും പൗരാണികത്തെയും പ്രതിപാതിച്ചുകൊണ്ടും തൃഷ ഷിബു നടത്തിയ
വിവരണം ഇവിടെയുള്ള പുതിയ തലമുറയുടെ നാടിനോടുള്ള സ്നേഹം തുറന്നുകാട്ടി. അതിനുശേഷം കഴിഞ്ഞ വർഷത്തെ ടോപ് ടെൻ നാഷണൽ നേഴ്സ് സയന്റിസ്റ്റിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട കോട്ടയംക്ലബ്ബിന്റെ കമ്മിറ്റി മെമ്പറായ ജോജി ഈപ്പന്റെ സഹ ധർമ്മിണി ഡോ. ഡോൺസി ഈപ്പനെ ചടങ്ങിൽ ആദരിക്കുകയുണ്ടായി. കൂടുതൽ പ്രതിപത്തതയോടെ പ്രവർത്തിക്കാൻ ഇത് പ്രചോദനമായെന്ന് ആദരിക്കലിന് നന്ദി പറഞ്ഞുകൊണ്ട് ഡോ. ഡോൺസി ഈപ്പൻ പറഞ്ഞു. തുടർന്ന് ഈ വര്ഷം നടത്തിയ പിക്ക്നിക്കിൽ കായികമത്സരത്തിൽ വിജയികളായവർക്ക് മെഡലുകൾ സമ്മാനിക്കുകയുണ്ടായി.

തുടർന്ന് നടത്തപ്പെട്ട വിവിധ കലാപരിപാടികളിൽ ജോന്ന അജി, ആഞ്‌ജലീന ബിജോയ് , ബിയ മാറിയ ആൻ ഫിലിപ്പ്, ജയാ നേടാറ്റോം തുടങ്ങിയവരുടെ നൃത്തങ്ങളും എം ജി യൂണിവേഴ്സിറ്റി കലാതിലകവും നടിയുംഗായികയും നർത്തകിയും കോട്ടയം ക്ലബ്ബിന്റെ അഭിമാനവുമായ ലക്ഷി പീറ്റർ, ആൻഡ്രു ജേക്കബ്, സുജിത് ഗോപൻ, മധു ചേരിക്കൽ, ജിജു കോശി , അജി ജോസഫ്, ബിജു എബ്രഹാം , സുഗു ഫിലിപ്പ് സുജ ബെന്നി, ഡോ. ഡോൺസി ഈപ്പൻ എന്നിവരുടെ ഗാനങ്ങളും ഫാമിലി നെറ്റിനെ ഏറെ ഹൃദ്യമാക്കി. ഗായകനും മിമിക്രി കലാകാരൻ കൂടിയായ സുജു ഫിലിപ്പ് അവതരിപ്പിച്ച സ്പോട്ട് ഡബ്ബിങ് പരിപാടിക്ക് മാറ്റ് കൂട്ടുകയും കാണികളെആനന്ദത്തിലാറാടിച്ചു.

ബിജു ശിവനും ബിജോയ് തോമസുമായിരുന്നു. പ്രോഗ്രാം കോർഡിനേറ്ററമ്മാർ പരിപാടിയിൽ ട്രീഷ ഷിബു
ആയിരുന്നു എം സി. ജോയിന്റ് സെക്രെട്ടറി ബിജു ശിവൻ ഈ പരിപാടിയിൽ എത്തിച്ചേർന്ന വിശിഷ്ടതിഥികൾക്കും പങ്കെടുത്തകലാകാരമാർക്കും പ്രയത്നിച്ച എല്ലാവര്ക്കും സഹകരിച്ചവർക്കുംപങ്കെടുത്തവർക്കും നന്ദി പറഞ്ഞു കൊണ്ട് സംസാരിച്ചു. വിഭവ
സമൃദ്ധമായ ഡിന്നറോടെ പരിപാടികൾ സമംഗളം പര്യവസാനിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments